ഈസ്റ്റര്‍ ഘോഷയാത്രയ്ക്കുനേരെ വര്‍ഗ്ഗീയവാദികളുടെ ആക്രമണം ; സ്ത്രീകളുടെ തിരുനെറ്റിയില്‍ നിര്‍ബന്ധിച്ച് കുറി തൊടുവിച്ചുവെന്ന് ആരോപണം

ഹൈദരാബാദ്: (www.kvartha.com 03.04.2018) ഈസ്റ്റര്‍ ദിനാഘോഷത്തില്‍ അലങ്കോലമുണ്ടാക്കി സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും നിര്‍ബ്ബന്ധിതമായി നെറ്റിയില്‍ കുറി തൊടുവിക്കുകയും ചെയ്ത വര്‍ഗ്ഗീയ വാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സമൂഹം രംഗത്ത്. സാമൂഹ്യവിരുദ്ധരുടെ നടപടിയെ അപലപിച്ച് തിങ്കളാഴ്ച കുക്കാട്പള്ളിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

അക്രമികളെ കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈസ്റ്റര്‍ ഘോഷയാത്രയില്‍ പ്രശ്നം ഉണ്ടാക്കിയവര്‍ക്കെതിരേ സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തു. മറുവശത്ത് മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യാനികള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച കുക്കാട് പള്ളിയിലെ മെട്രോമാര്‍ട്ടിന് പുറകില്‍ ദയാറാം ബസ്തിയില്‍ നടന്ന ഈസ്റ്റര്‍ ആഘോഷത്തിനിടയിലേക്ക് ഒരു കൂട്ടം യുവാക്കള്‍ എത്തിയാണ് പ്രശ്നം ഉണ്ടാക്കിയത്.

National, News, Hyderabad, Festival, attack, Communalists, Easter Day, Celebration, Youngsters, Police, Court, Attack Against Easter Rally

ആഘോഷത്തിനിടയിലേക്ക് കയറിയ യുവാക്കള്‍ ജാഥ നടത്താനുള്ള പോലീസ് പെര്‍മിഷന്‍ കീറിക്കളയുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തു. അവരെ ശാരീരികമായി കയ്യേറ്റം ചെയ്ത് തിരുനെറ്റിയില്‍ നിര്‍ബ്ബന്ധിതമായി സിന്ദൂര തിലകം അണിയിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Hyderabad, Festival, attack, Communalists, Easter Day, Celebration, Youngsters, Police, Court, Attack Against Easter Rally


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?