വിവാഹം കഴിക്കാതെ ഏകനായി ജീവിക്കുന്നതാണ് തന്റെ ജീവിത വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും കാരണമെന്ന് ബാബാ രാംദേവ്
പനാജി: (www.kvartha.com 06.04.2018) വിവാഹം കഴിക്കാതെ ഏകനായി ജീവിക്കുന്നതാണ് തന്റെ ജീവിത വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അന്‍പത്തിരണ്ടുകാരനായ ബാബാ രാംദേവ് .
ആളുകള്‍ കുടുംബത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എനിക്ക് ഭാര്യയില്ല, മക്കളില്ല, എന്നിട്ടും ഞാനെത്രമാത്രം സ്വസ്ഥതയോടെയാണ് ജീവിക്കുന്നത്. വിവാഹം എന്നത് എളുപ്പമായ ഒരു സംഗതിയല്ല. പലരും ഇനി വിവാഹം കഴിക്കാനിരിക്കുകയാണ്. എന്നാല്‍ ഞാനങ്ങനെ ചെയ്തില്ല. ഞാന്‍ ബ്രാന്‍ഡുകളാണ് സൃഷ്ടിച്ചത്. 2050ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറാന്‍ 1000ല്‍ അധികം ബ്രാന്‍ഡുകള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് തന്റെ ലക്ഷ്യം.
എനിക്ക് കുട്ടികളുണ്ടായിരുന്നെങ്കില്‍ അവര്‍ പതഞ്ജലിയില്‍ അവകാശം ചോദിച്ചേനെ. പതഞ്ജലി നിങ്ങളുടെ പിതാവിന്റേതല്ല, ഈ രാജ്യത്തിന്റേതാണെന്ന് തനിക്ക് അവരോടു പറയേണ്ടിയും വന്നേനെ. വിവാഹം കഴിക്കാത്തതിലൂടെ ദൈവം എന്നെ രക്ഷിച്ചതാണെന്ന വിശ്വാസമാണ് എനിക്കുള്ളത്. തെറ്റുകളൊന്നും ചെയ്തിട്ടില്ല. എന്‍.ഡി. തിവാരിക്ക് സംഭവിച്ചതുപോലെ തന്റെ മകനാണെന്ന് അവകാശപ്പെട്ട് ആരും വരികയില്ല. നിങ്ങള്‍ സന്തോഷവാനാകണമെങ്കില്‍ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല. ഞാന്‍ എപ്പോഴും സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ ജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ കൈ കുത്തി നടക്കുന്നതുള്‍പ്പെടെയുള്ള യോഗയിലെ പല അഭ്യാസങ്ങളും അദ്ദേഹം വേദിയില്‍ ചെയ്തു കാണിച്ചു.

Keywords: I am single and happy, says Baba Ramdev talking about success, Goa, Family, Health, Health & Fitness, Business, Children, Wife, National.
Powered by Info News For You

Comments
Post a Comment