നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരം

മട്ടന്നൂര്‍: (www.kvartha.com 12.04.2018) നിയന്ത്രണം വിട്ട  ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂര്‍ വായന്തോട് സ്വദേശി വാര്‍ക്കുന്നുമ്മല്‍ ഹൗസില്‍ മണി(46)യാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ശ്യാമിനാണ്(28) പരിക്കേറ്റത്.

ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മട്ടന്നൂര്‍ വായന്തോടിലാണ് അപകടം. റോഡിലൂടെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച മണി വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. മട്ടന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Passengers dies auto accident, Passenger, Accident, Injured, Hospital, Treatment, Vehicles, Police, Couples, Obituary, News, Kerala

പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ശ്യാം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. മട്ടന്നൂര്‍ വായന്തോട്ടെ പാറപ്പൊയിലില്‍ ബാലന്‍ -ലക്ഷ്മി ദമ്പതികളുടെ മകനായ മണി ലോഡിംങ്ങ് തൊഴിലിനൊപ്പം ഡ്രൈവര്‍ ജോലിയും ചെയ്ത് വരികയായിരുന്നു. ഭാര്യ:ബിന്ദു. മക്കള്‍: അനുഗ്രഹ്, അഖില്‍. സഹോദരങ്ങള്‍: മഹേഷ്, നിഷ.


Keywords: Passengers dies auto accident, Passenger, Accident, Injured, Hospital, Treatment, Vehicles, Police, Couples, Obituary, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?