ആര്‍ടെക്ക് ഭൂമി പിടിച്ചെടുക്കണം: പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ ഇടക്കാല ഉത്തരവ്
തിരുവനന്തപുരം: (www.kvartha.com 10.04.2018) ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഒരു ഇടക്കാല ഉത്തരവിലൂടെ ഫ് ളാറ്റ് നിര്‍മാതാക്കളായ ആര്‍ടെക്ക് കൈവശം വെച്ചിരിക്കുന്ന 4.356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി .
നേരത്തെ മറ്റൊരു ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭൂമി പിടിച്ചെടുത്ത ലോകായുക്ത , വിശദമായ തെളിവെടുപ്പും ഹിയറിംഗും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാന്‍ ഉത്തരവിട്ടത് . ഇതോടെ ആകെ 16.635 സെന്റ് ഭൂമിയാണ് പുറംപോക്കാണ് എന്ന് കോടതി ഇതുവരെ കണ്ടെത്തിയിരിക്കുന്നത് . 4. 356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കുമ്പോള്‍, ആമയിഴഞ്ചാന്‍ തോടിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആര്‍ടെക്കിന്റെ ബഹുനില മന്ദിരത്തിന്റെ പടിഞ്ഞാറ് ഭാഗത്തിന്റെ ഒരു വശം പൊളിക്കേണ്ടിവന്നേക്കും. ഇത് കൂടാതെ വേറെ വ്യക്തികള്‍ കൈയ്യേറി എന്ന് കണ്ടെത്തിയ 1.06 സെന്റ് സ്ഥലം കൂടി എറ്റെടുക്കുവാന്‍ കോടതി ഉത്തരവിട്ടു .
ഈ ഉത്തരവോടുകൂടി കെട്ടിടം കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് ലംഘിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമാണ്. അതോടെ ഉദ്യോഗസ്ഥര്‍ക്ക് ഈ കെട്ടിട സമുച്ചയം ഒരു അനധികൃത നിര്‍മിതിയായി കാണേണ്ടതായി വരും.
പാറ്റര്‍ കേസിനെ സംബന്ധിച്ചിടത്തോളം മൂന്ന് ഹൈക്കോടതി വിധികളാണ് നിര്‍ണായകമായത് . ഒന്ന് , ഫ് ളാറ്റ് നിര്‍മ്മാണം സ്‌റ്റേ ചെയ്ത ലോകായുക്ത ഉത്തരവ് അസ്ഥിരപ്പെടുത്തിയത് . രണ്ട്, ഫ് ളാറ്റ് നിര്‍മ്മാതാക്കളുടെ ഒരു റിട്ട് പെറ്റിഷനില്‍ ഹൈക്കോടതി ലോകായുക്തയോട് അഴിമതിയും ദുര്‍ഭരണവും അന്വേഷിക്കുന്നതിന് മുന്‍പായി ആദ്യം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി എത്ര ഉണ്ട് എന്ന് തിട്ടപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടത് . മൂന്ന് , ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി ഉത്തരവിട്ടത്.
2014ലാണ് പാറ്റൂരില്‍ ഫ് ളാറ്റ് നിര്‍മ്മാതാക്കളായ ആര്‍ടെക്ക് സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറി ഫ് ളാറ്റ് നിര്‍മിക്കുന്നുവെന്ന് ആരോപിച്ച് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത് . പ്രാഥമിക അന്വേഷണം തുടങ്ങിയ ലോകായുക്ത നിര്‍മ്മാണം സ്‌റ്റേ ചെയ്തു . ഇതിനെതിരെ ഫ് ളാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് നിര്‍മാണം തുടരുവാനുള്ള അനുമതി നേടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഐ പി എസ് ഓഫീസറും അന്നത്തെ വിജിലന്‍സ് എഡിജിപിയുമായിരുന്ന ജേക്കബ് തോമസിനെ അന്വേഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചിരുന്നു .
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം അവസാനിപ്പിച്ച് കേസ് ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ് ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും പിടിച്ചെടുക്കുവാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഈ സ്ഥലം പിടിച്ചെടുക്കുകയുണ്ടായി . ഇതിന് പുറമെ ആണ് ഇപ്പോള്‍ 4.356 സെന്റ് സ്ഥലം പിടിച്ചെടുക്കുവാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്കിയിരിക്കുന്നത് .
ആകെ 16. 635 സെന്റ് സര്‍ക്കാര്‍ ഭൂമി ഫ് ളാറ്റ് നിര്‍മാതാക്കള്‍ കൈവശം വെച്ചിട്ടുണ്ട് എന്ന് ഇതുവരെ നടന്ന വിസ്താരത്തിലും വാദങ്ങളില്‍ നിന്നും ലോകായുക്തക്ക് വ്യക്തമായിട്ടുണ്ട് . ഇത് കൂടാതെ 1.06 സെന്റ് പുറമ്പോക്കും ഇവിടെ ഉണ്ട് എന്ന് ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് . അതും മറ്റ് കൈയ്യേറിയ പുറമ്പോക്ക് ഭൂമിയും ഭൂസംരക്ഷണ നിയമപ്രകാരം തിരിച്ച് പിടിക്കുവാന്‍ ഉത്തരവില്‍ നിര്‍ദേശം ഉണ്ട് .

Keywords: Crucial Lokayukta Direction on Pattoor Case, Thiruvananthapuram, News, Justice, Flat, Court, Allegation, Report, Probe, Kerala.
Powered by Info News For You

Comments
Post a Comment