യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ജന്റം ബസിന്റെ ഡോര്‍ ഇളകിവീണ് യാത്രക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: (www.kvartha.com 03.04.2018) യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി ജന്റം ബസിന്റെ ഡോര്‍ ഇളകിവീണ് യാത്രക്കാരിക്ക് പരിക്ക്. പൗണ്ട്കടവ് പള്ളിനട വീട്ടില്‍ നദീറയുടെ (48) തലയ്ക്കാണ് ഡോര്‍ ഇളകി വീണത്. തുടര്‍ന്ന് ഇവരെ കഴക്കൂട്ടം എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.45 മണിക്ക് കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു സംഭവം.

വെഞ്ഞാറമൂട്ടില്‍ നിന്ന് ബൈപാസ് വഴി കിഴക്കേകോട്ടയിലേക്ക് വരികയായിരുന്ന വികാസ് ഭവന്‍ ഡിപ്പോയിലെ ജെ.എന്‍ 133 ബസിന്റെ ഡോറാണ് ഇളകിവീണത്. വെഞ്ഞാറമൂട്ടില്‍ നിന്ന് പൗണ്ട്കടവിലെ വീട്ടിലേക്ക് വരികയായിരുന്നു നദീറ. കഴക്കൂട്ടം ജംഗ്ഷനില്‍ നിറുത്തി യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുക്കുമ്പോഴാണ് ബസിന്റെ പ്രധാന വാതിലിന്റെ ഒരു ഭാഗം ഇളകി ബസിനുള്ളിലേക്ക് പതിച്ചത്.

Passenger's injured bus accident, Thiruvananthapuram, News, Accident, Injured, Hospital, Treatment, Passengers, KSRTC, Kerala

വാതിലിന് നേരെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന നദീറയുടെ തലയിലേക്കാണ് ലോഹ നിര്‍മ്മിതമായ ഡോര്‍ പതിച്ചത്. തലപൊട്ടി രക്തം വാര്‍ന്നൊഴുകിയ നദീറയെ ഉടന്‍ തന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് കഴക്കൂട്ടം ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് രണ്ട് തുന്നല്‍ വേണ്ടിവന്നു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെതുടര്‍ന്ന് ബസ് കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Passenger's injured bus accident, Thiruvananthapuram, News, Accident, Injured, Hospital, Treatment, Passengers, KSRTC, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?