ഓടുന്ന ട്രെയിനില്‍ യുവതിയെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: സംഭവം റെയില്‍വെ ഗാര്‍ഡ് നോക്കി നില്‍ക്കെ

മുംബൈ (www.evisionnews.co): ഓടുന്ന ട്രെയിനില്‍ യുവതിയെ ക്രൂരമര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാത്രിയാണ് ലോക്കല്‍ ട്രെയിനായ ദാദര്‍ കുര്‍ളയില്‍ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. റെയില്‍വേ ഗാര്‍ഡുകളുടെ മുന്നില്‍വെച്ചാണ് യുവതിയെ നാല്‍പതിനോടടുത്ത പ്രായം തോന്നിക്കുന്ന ഒരാള്‍ തല്ലിച്ചതച്ചത്.
 
അക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. അംഗവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത കോച്ചിലാണ് യുവതി സഞ്ചരിച്ചിരുന്നത്. ഇതേ കമ്പാര്‍ട്ട്മെന്റില്‍ സഞ്ചരിച്ചിരുന്ന അംഗപരിമിതനാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി അക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതും കംമ്പാര്‍ട്ട്മെന്റിലെ തുറന്ന വാതിലിനടുത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമി അവരെ വലിച്ചിഴച്ച് സീറ്റിലേക്ക് തള്ളിയിടുന്നതും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 
തൊട്ടടുത്ത ലേഡീസ് കംമ്പാര്‍ട്ടിലുണ്ടായിരുന്ന ഗാര്‍ഡിനോട് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പ്രതികരിച്ചില്ലെന്ന് ദൃശ്യംപകര്‍ത്തിയ സമീര്‍ സവേരി വ്യക്തമാക്കി. താന്‍ 90 ശതമാനം വൈകല്യമുള്ളയാളായതിനാല്‍ അക്രമിയെ തടയാന്‍ കഴിഞ്ഞില്ലെന്നും താനെ സ്റ്റേഷന്‍ മുതല്‍ ഇയാള്‍ യുവതിയെ മര്‍ദിച്ചിരുന്നുവെന്നും സമീര്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?