ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 16.04.2018) ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മുളിയാര്‍ ബാവിക്കരയിലെ പരേതനായ കുഞ്ഞിക്കണ്ണന്‍ നായരുടെ മകന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (63) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് തായലങ്ങാടി റെയില്‍വേ ട്രാക്കില്‍ വെച്ചാണ് അപകടം.

മംഗളൂരു-ചെന്നൈ മെയില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. മാതാവ്: കമലാക്ഷി. ഭാര്യ: ഓമന. ഏക മകന്‍ രജീഷ് (മലയാള മനോരമ, മുളിയാര്‍ ലേഖകന്‍). മരുമകള്‍: രാജി. സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍ (ഡി.സി.സി ജനറല്‍ സിക്രട്ടറി), ഗംഗ. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:
Kasaragod, Kerala, News, Train, Death, HouseOwner, Train Hit, Railway Bridge, Man died after train hits. 

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?