കാര്‍ ബസ്സുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; അപകടം മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുവാനുള്ള ശ്രമത്തിനിടെ

നെന്മാറ: (www.kvartha.com 27.04.2018) ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പാലക്കാട് ജില്ലയില്‍ മംഗലം-ഗോവിന്ദാപുരം പാതയില്‍ കുമ്പളക്കോട് പാലത്തിനു സമീപമാണ് അപകടം. പുലര്‍ച്ചെ 7.15-നായിരുന്നു സംഭവം. തൃശൂര്‍ കുട്ടനെല്ലൂര്‍ തെക്കെത്തറ രാമകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍(31), ഭാര്യ മല്ലിക (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

തൃശൂരില്‍നിന്ന് കൊല്ലങ്കോടുള്ള പെരിങ്ങോട്ടുകാവ് അമ്പലത്തിലേക്കു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറിലേക്ക് തൃശൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യവെയാണ് കാര്‍ ബസ്സുമായി കൂട്ടിയിടിച്ചത്.

Kerala, Palakkad, News, Accident, Death, Couples, Car, Bus, Overtake, Bridge, Car Hit With Bus; Couples Dead

ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ നെന്മാറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിപ്പോഴേക്കും സാരമായി പരിക്കേറ്റ മല്ലിക മരിച്ചിരുന്നു. തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ മണികണ്ഠനും മരണത്തിന് കീഴടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Palakkad, News, Accident, Death, Couples, Car, Bus, Overtake, Bridge, Car Hit With Bus; Couples Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?