വി എച്‌ എസ് സിക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: (www.kvartha.com 03.04.2018) വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാരുടേയും തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് സര്‍ക്കാര്‍
ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു. തസ്തികമാറ്റം, പുനര്‍പരിശീലനം തുടങ്ങിയ മാര്‍ഗങ്ങളും ഇതിന് അവംലബിക്കേണ്ടിവരും. പ്രായോഗികവും ഫലപ്രദവും സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരവുമായിട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്.

Thiruvananthapuram, Kerala, News, Education, Employment of VHSC will be Protected.

നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (N.S.Q.F) 27.12.2018 മുതല്‍ രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് കേന്ദ്രമാനവശേഷി വികസന മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാന ബോര്‍ഡുകള്‍ക്ക് ഇത് നടപ്പിലാക്കുന്നതിനുള്ള പിന്തുണ NCERT വഴിയും മറ്റ് ഏജന്‍സികള്‍ വഴിയും ലഭ്യമാക്കുന്നതാണ്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസപരിശീലന സ്ഥാപനങ്ങളും അവരുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന യോഗ്യതാ മാനദണ്ഡങ്ങള്‍ NSQF ന്റെ യോഗ്യത ലെവലുകള്‍ക്കനുസരിച്ച് (ലെവല്‍ ഒന്ന് മുതല്‍ 10 വരെ) പരിഷ്‌കരിക്കേണ്ടതാണ് എന്നും പറഞ്ഞിട്ടുണ്ട്.

നിലവില്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്ററില്‍ ലഭ്യമാക്കിയിട്ടുള്ള Qualification Pack കള്‍ക്ക് അനുസൃതമായോ സ്വന്തമായി QP നിര്‍മ്മിച്ചോ കോഴ്‌സുകള്‍ പരിഷ്‌കരിച്ച് സ്വന്തമായോ, മറ്റു ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുള്ളതോ ആയ കരിക്കുലം പഠന സാമഗ്രികള്‍ ഉപയോഗിച്ച് NSQF ചട്ടകൂടിലേക്ക് മാറാവുന്നതാണ്.

സെക്കന്‍ഡറി ക്ലാസുകളില്‍ (9,10) അധികമോ നിര്‍ബന്ധിതമോ ആയ ഒരു വിഷയമായി സ്‌കില്‍ മൊഡ്യൂള്‍ നല്‍കാവുന്നതാണ്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വൊക്കേഷണല്‍ മൊഡ്യൂളുകള്‍ ഒരു അധിക വിഷയമായി ഒരു സാഹചര്യത്തിലും നല്‍കാന്‍ പാടില്ലാത്തതാകുന്നു. പകരം അക്കാദമിക് സ്ട്രീമിലേക്ക് ഒരു നിര്‍ബന്ധിത വിഷയമായി സ്‌കില്‍ മൊഡ്യൂളുകള്‍ ഉണ്ടായിരിക്കേണ്ടതാണ്. ബന്ധപ്പെട്ട സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകള്‍ തയ്യാറാക്കിയിട്ടുള്ള National Occupational Standard/Qualification Pack അനുസരിച്ചുള്ള കരിക്കുലം പഠന സാമഗ്രികള്‍ വേണം ഇതിനായി ഉപയോഗിക്കേണ്ടത്.

ഈ സ്‌കീമിനുള്ള മാതൃകാപരമായ കരിക്കുലം പഠന സാമഗ്രികള്‍ എന്നിവ തയ്യാറാക്കുന്നതിന് ഭോപ്പാലിലെ PSSCIVE(Pandit Sunderlal Sharma Cetnral Institute of Vocational Education ) നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഏതാണ്ട് 13 കോഴ്‌സുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

2018-19 അധ്യായനവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ മാത്രമാണ് കേരളം NASQF നടപ്പിലാക്കുന്നത്. മറ്റ് സ്‌കൂളുകളില്‍ നിലവിലുള്ള സ്ഥിതി തുടരും. കേരളത്തിലെ ചില VHSC വിഷയങ്ങള്‍ക്ക് NSQF പ്രകാരമുള്ള കോഴ്‌സുകള്‍ നിലവില്‍ ലഭ്യമല്ല. അവ ഉള്‍പ്പെടെ കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന തൊഴില്‍ പരിശീലനങ്ങള്‍ NSQF ല്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുമായി സംസ്ഥാനം മുന്നോട്ടു പോകുന്നതാണ്.

നിലവില്‍ അംഗീകരിക്കപ്പെട്ട ചില തൊഴില്‍ പരിശീലനങ്ങള്‍ ഭൂപ്രകൃതി, വിഭവലഭ്യത, തൊഴിലന്തരീക്ഷം തുടങ്ങിയവ അനുസരിച്ച് കേരളത്തിന് ചേര്‍ന്നവയല്ല. അതിനാല്‍ കേരളത്തിന് ചേര്‍ന്ന തൊഴില്‍ പരിശീലന സംരംഭങ്ങള്‍ക്ക് NSQF ല്‍ ഇടം ലഭിക്കേണ്ടതുണ്ട്.

നിലവില്‍ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാരുടേയും തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. തസ്തികമാറ്റം, പുനര്‍പരിശീലനം തുടങ്ങിയ മാര്‍ഗങ്ങളും ഇതിന് അവംലബിക്കേണ്ടിവരും. പ്രായോഗികവും ഫലപ്രദവും സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരവുമായിട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും സി ദിവാകരന്റെ സബ്് മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Education, Employment of VHSC will be Protected.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?