ജനമോചനയാത്രയ്ക്ക് ചെര്‍ക്കള ഒരുങ്ങി; ഏഴിന് എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും
ചെര്‍ക്കള: (www.kasargodvartha.com 05.04.2018) വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനുമെതിരേ കെ പി സി സി പ്രസിഡന്റ് എം.എം.ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാസര്‍ഗോഡ് ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ചെര്‍ക്കള ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെ.സി.വേണുഗോപാല്‍ എംപി, വി.എം.സുധീരന്‍, കെ.മുരളീധരന്‍ എംഎല്‍എ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, പി.സി.ചാക്കോ, കെ.സുധാകരന്‍, കെ.ശങ്കരനാരായണന്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
കേരളത്തിലെ 45 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജനമോചനയാത്ര 25ന് തിരുവനന്തപുരത്ത് സമാപിക്കും. നാളെ ചെര്‍ക്കളയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ആദ്യഘട്ടത്തില്‍ 12ന് പാലക്കാട് സമാപിക്കും.
17ന് തൃശൂരില്‍ നിന്നും ആരംഭിച്ച് 25ന് തലസ്ഥാനത്ത് സമാപിക്കും. 140 നിയോജക മണ്ഡലങ്ങളിലും യാത്രയോടനുബന്ധിച്ച് അമ്മമാരുടെ കയ്യൊപ്പ് ശേഖരിച്ച് അമ്മ മനസ് എന്ന പേരില്‍ ഡിജിറ്റല്‍ ക്യാമ്പയിന്‍ നടത്തും. കണ്ണൂരിലെ ഷുഹൈബിന്റെ മരണത്തെ സംബന്ധിച്ച് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്വീകരണ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. യാത്രയുടെ രണ്ട് ഗാനങ്ങള്‍ ടി.ശരത്ചന്ദ്ര പ്രസാദും ഒന്ന് പന്തളം സുധാകരനുമാണ് രചിച്ചത്. അജിത്തും പന്തളം ബാലനുമാണ് ഇവയ്ക്ക് സംഗീതം നല്‍കിയിട്ടുള്ളത്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവിയും ഡോ.ശൂരനാട് രാജശേഖരനുമാണ് യാത്രാ പരിപാടികള്‍ ക്രോഡീകരിക്കുക. പി.എ.സലീം, ഐ.കെ.രാജു എന്നിവരാണ് ജാഥാ മാനേജര്‍മാര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Cherkala, news, Congress, rally, A K Antony, DCC, Communal Fascism, KPCC, Rally Lead By A K Antony Starts From Cherkala

Powered by Info News For You

Comments
Post a Comment