ഹര്‍ത്താലിന് പിന്തുണയുമായി പി സി ജോര്‍ജ്ജിന്റെ ജനപക്ഷ പാര്‍ട്ടിയും മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയും

കോട്ടയം: (www.kvartha.com 08.04.2018) ദളിത് സംഘടനകള്‍ തിങ്കളാഴ്ച്ച കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണയുമായി പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിയും മുസ്‌ലിം ലീഗിന്റെ ലീഗിന്റെ പോഷകസംഘടനയായ ദളിത് ലീഗും രംഗത്ത്. ഇപ്പോള്‍ കുവൈത്ത് സന്ദര്‍ശനത്തിലാണെങ്കിലും പി സി ജോര്‍ജ്ജിന്റെയും അദ്ദേഹത്തിന്റെ ജനപക്ഷം പാര്‍ട്ടിയുടെയും പൂര്‍ണ്ണ പിന്തുണ ഹര്‍ത്താലിനുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി.

നേരത്തെ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ ഹര്‍ത്താലിനെ അനുകൂലിക്കാതെ മാറിനിന്നിരുന്നു. കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങുമെന്നും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരുന്നു. ആ അവസരത്തിലാണ് ഹര്‍ത്താലിന് നിര്‍ണ്ണായക പിന്തുണയുമായി പി സി ജോര്‍ജ്ജിന്റെയും ദളിത് ലീഗിന്റെയും കടന്നുവരവ്.

Kerala, Kottayam, News, Harthal, P C George, Muslim League, Dalit League, Dalits, Janapaksham party Lead By PC george And Dalit League Supports Dalit Harthal On Monday

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, Harthal, P C George, Muslim League, Dalit League, Dalits, Janapaksham party Lead By PC george And Dalit League Supports Dalit Harthal On Monday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?