ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ ആരോപണവുമായി ബിജെപിയിലെ ദളിത് എംപി; യോഗി അസഭ്യം പറഞ്ഞ് തന്നെ അധിക്ഷേപിച്ച് ചവിട്ടി പുറത്താക്കിയെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: (www.kvartha.com 05.04.2018) ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ബിജെപിയിലെ ദളിത് എംപി ഛോട്ടേ ലാല്‍ രംഗത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചവിട്ടി പുറത്താക്കിയെന്നും കാട്ടി ഛോട്ടേ ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പരാതി നല്‍കി. യുപിയിലെ റോബര്‍ട്‌സ് ഗഞ്ചില്‍നിന്നുള്ള ലോക്‌സഭാംഗമാണ് 45 കാരനായ ഛോട്ടേ ലാല്‍.

രണ്ടുതവണ കൂടിക്കാഴ്ചയ്ക്കു പോയപ്പോഴും യോഗി ആദിത്യനാഥ് 'അസഭ്യം പറയുകയും പുറത്താക്കുകയും' ചെയ്തുവെന്നാണു പരാതി. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരായി രാജ്യമാകെ ദളിത് പ്രക്ഷോഭം ശക്തമായിരിക്കെയാണു പാര്‍ട്ടി നേതാവുതന്നെ പരാതിയുമായി രംഗത്തെത്തിയത്. പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ അറസ്റ്റ് വ്യവസ്ഥ ഉദാരമാക്കി സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വിവിധ സംസ്ഥാനങ്ങളിലായി 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

"Yogi Adityanath Threw Me Out," Dalit BJP Lawmaker Complains To PM Modi, New Delhi, Allegation, Chief Minister, Complaint, Arrest, Corruption, Criticism, Letter, Politics, News, National

സംസ്ഥാന സര്‍ക്കാരില്‍നിന്നു വലിയ വിവേചനം നേരിടുന്നുവെന്നാണു പ്രധാനമന്ത്രിക്കു രേഖാമൂലം നല്‍കിയ പരാതിയില്‍ ഛോട്ടേ ലാല്‍ ചൂണ്ടിക്കാട്ടിയത്. തന്റെ മണ്ഡലത്തെയും ആവശ്യങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. പാര്‍ട്ടി പോലും തന്റെ പരാതി കേള്‍ക്കുന്നില്ലെന്നും എംപി ആരോപിച്ചു. യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, സുനില്‍ ബന്‍സാല്‍ എന്നിവരെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് കത്തില്‍ കുറ്റപ്പെടുത്തുന്നത്.

'പാര്‍ട്ടിക്കകത്ത് സാധ്യമായ എല്ലാ സംവിധാനങ്ങളും ഞാന്‍ പരീക്ഷിച്ചു. പക്ഷേ എല്ലാം എന്നെ തളര്‍ത്തി. ഇതാണു രൂക്ഷമായി പ്രതികരിക്കാനും പട്ടികജാതി, പട്ടികവര്‍ഗ ദേശീയ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനും തന്നെ പ്രേരിപ്പിച്ചത്. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. എനിക്കെതിരെ തെറ്റായി എന്തെങ്കിലും കാണാനാവുന്നുണ്ടോ? അങ്ങനെയില്ലെങ്കില്‍ പിന്നെ എനിക്കുനേരെ വിവേചനമെന്തിനാണ്' എന്നും ഛോട്ടേ ലാല്‍ ചോദിക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ചന്ദോലി ജില്ലയില്‍ ജില്ലാ ഭരണകൂടവും വനം വകുപ്പും നടത്തിയ വന്‍ അഴിമതികളും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിന് ശേഷം സ്ഥിതിഗതികള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Yogi Adityanath Threw Me Out," Dalit BJP Lawmaker Complains To PM Modi, New Delhi, Allegation, Chief Minister, Complaint, Arrest, Corruption, Criticism, Letter, Politics, News, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?