രമിത് ചെന്നിത്തലയും വിഷ്ണു പ്രദീപും കലക്ടര്‍മാരായി പൊതുസേവനത്തിനിറങ്ങും
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.04.2018) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തലയും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി കാഞ്ഞങ്ങാട്ടെ അഡ്വ. ടി കെ സുധാകരന്റെ മകന്‍ വിഷ്ണു പ്രദീപും ഇനി കലക്ടര്‍മാരായി പൊതുസേവനത്തിനിറങ്ങും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയമാണ് ഇരുവര്‍ക്കും.
രമിതിന് 210-ാം റാങ്കും വിഷ്ണുവിന് 608-ാം റാങ്കുമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ലഭിച്ചത്. ഐപിഎസ് കിട്ടാന്‍ സാധ്യതയുണ്ടെങ്കിലും രമിതിന് ഇഷ്ടം ഐഎഎസിനോട് തന്നെ. ഇതിനായി വീണ്ടും പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ് രമിത്. ഡല്‍ഹിയില്‍ സെയ്ന്റ് കൊളംബസ് സ്‌കൂളിലായിരുന്നു രമിത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജില്‍നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദംനേടി. തുടര്‍ന്ന് കാമ്പസ് പ്ലെയ്‌സമെന്റ് വഴി ജോലി ലഭിച്ചെങ്കിലും സിവില്‍ സര്‍വീസിനോടായിരുന്നു താത്പര്യം. രണ്ടുപ്രാവശ്യം മുമ്പ് പരീക്ഷ എഴുതി. പ്രാഥമിക പരീക്ഷ മുമ്പ് പാസായിരുന്നു. ഇത്തവണ ആദ്യമായാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.
അഭിമുഖത്തില്‍ രാഷ്ട്രീയ നേതാവായ അച്ഛനെക്കുറിച്ച് ചോദ്യമൊന്നുമുണ്ടായിരുന്നില്ലെന്ന് രമിത് പറഞ്ഞു. പല വിഷയങ്ങളിലും തന്റെ അഭിപ്രായംതേടുന്ന ചോദ്യങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കലക്ടറാകണമെന്ന് മോഹം വിഷ്ണുവിന്റെ മനസില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മോഹന്‍ദാസ് എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗ് പാസായ ശേഷം ചെന്നൈയിലും ബാംഗ്ലുരൂവിലും ആക്‌സഞ്ചര്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടയില്‍ 2013ല്‍ ജോലി രാജിവെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാനുള്ള പഠനം ആരംഭിച്ചു. ക്ലാസുകള്‍ക്ക് പുറമെ ഇന്റര്‍നെറ്റ് വഴിയുമാണ് പഠനം നടത്തിയത്. രക്ഷിതാക്കളും സഹപാഠികളുമാണ് പഠിക്കാന്‍ തുണയായത്. പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും റാങ്ക് കിട്ടുമെന്ന് കരുതിയിരുന്നില്ലെന്നാണ് വിഷ്ണു പറയുന്നത്.
മാവുങ്കാല്‍ താമരക്കുഴി സിതാരയില്‍ അഡ്വ. ടി കെ സുധാകരന്‍- എലിസബത്ത് ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരന്‍ സിദ്ധാര്‍ത്ഥ് പിതാവിനോടൊപ്പം ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Examination, Ramith Chennithala and Vishnu Pradeep passed Civil Service Exam
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment