ഓര്‍ക്കൂട്ട് സ്ഥാപകന്‍ പുതിയ സോഷ്യല്‍ മീഡിയയുമായി ഇന്ത്യയിലേക്ക്: മുഖപുസ്തകത്തിന് മങ്ങലേല്‍ക്കുമോ..

(www.evisionnews.co) ഇന്ത്യയില്‍ മാത്രം 25കോടി ഉപഭോക്താക്കളുള്ള ഫേസ്ബുക്ക് എന്ന ഉരുക്ക് കോട്ടയില്‍ അവിശ്വാസത്തിന്റെ പഴുതിലൂടെ നുഴഞ്ഞുകയറാനൊരു ശ്രമമായി ഓര്‍ക്കൂട്ട് സ്ഥാപകന്‍ രംഗത്ത്. ലോകത്തിലേ തന്നെ മുഴുവനായി സൗഹ്യദത്തിന്റെ ഒരു വലയത്തിലേക്ക് വേഗത്തില്‍ ചുരട്ടി കെട്ടിയ ചരിത്രമാണ് ഫേസ്ബുക്കിന് പറയാനുള്ളത്. അത്രമേല്‍ അത് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ കോടിക്കണക്കിന് ആള്‍ക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നതോടെ ജനവിശ്വാസത്താല്‍ പടര്‍ന്നു പന്തലിച്ച ആ മുഖപുസ്തകത്തിന് അവിശ്വാസത്തിന്റെ ഇടിവെട്ടേല്‍ക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നു തന്നെ 5.62 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഫേസ് ബുക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റ ചോര്‍ച്ചയായി ഇത് മാറി. ഉപയോക്താക്കളുടെ മനസിലേക്ക് അവിശ്വാസത്തിന്റെ അകലം ഈ ഡേറ്റ സൃഷ്ടിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് തീര്‍ത്ത അവിശ്വാസത്തിന്റെ ഈ സ്പേസിലേക്ക് ഒരു 'ഹലോ' തൊടുത്തിരിക്കുകയാണ് ഓര്‍ക്കുട്ട് സ്ഥാപകന്‍.
ഓര്‍ക്കുട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുറത്തിറക്കിയ സോഷ്യല്‍ നൈറ്റ് വര്‍ക്കിംഗ് മൊബൈല്‍ ആപ്പാണ് 'ഹലോ'. ഫേസ്ബുക്കിന് മുന്നേ ലോകത്തിന്റെ സോഷ്യന്‍ മാധ്യമരംഗത്തേക്ക് ആവേശത്തോടെ കൊണ്ടുവന്നെത്തിച്ച മാധ്യമമാണ് ഓര്‍ക്കുട്ട്. എന്നാല്‍ ഫേസ്ബുക്കിന്റെ ജനഹൃദയങ്ങിലേക്കുള്ള കുത്തൊഴുക്കില്‍ വെറുതേ പിന്നാമ്പുറങ്ങളിലേക്ക് ഒലിച്ചുപോകാനായിരുന്നു ഓര്‍ക്കുട്ടിന്റെ വിധി. 2014 സെപ്തംബറിലാണ് ഓര്‍ക്കുട്ടിന് പൂട്ടുവീഴുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഫേസ്ബുക്കിന്റെ തളര്‍ച്ച മുന്നില്‍ ഓര്‍ക്കൂട്ട് തിരിച്ചുവരുന്നത് മറ്റൊരു അട്ടിമറിയിലൂടെ കളം പിടിക്കാന്‍ തന്നെയാണെന്നാണ് ടെക്കികളുടെ വിലയിരുത്തല്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?