മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ വെട്ടിക്കൊന്നു, സംഭവം പൊലീസ് സഹായത്തോടെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ


കൊട്ടാരക്കര: (www.kvartha.com 15.04.2018) മാനസീക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ വെട്ടിക്കൊന്നു. പെരുംകുളം ചെറുകോട്ട്മഠം എസ്.എന്‍.പോറ്റിയുടെ ഭാര്യ ശാന്താദേവി (68) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അശോകനെ (47) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 7.30 നാണ് സംഭവം. മാനസീക നിലതെറ്റിയ ഇയാള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏറെ അക്രമാസക്തനായിരുന്നു. വീടിന് പുറത്തിറങ്ങിയ ശേഷം വഴിയാത്രക്കാരെ വെട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സമയം പൊലീസ് സഹായത്തോടെയാണ് അശോക് കുമാറിനെ മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ട് പോയത്.

ഇത്തവണയും പരിഭ്രാന്തി സൃഷിച്ചതോടെ പിതാവ് ശങ്കരന്‍ പോറ്റി വ്യാഴാഴ്ച കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ സാഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുലര്‍ച്ചെ 5.30 ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ടു പൊലീസുകാര്‍ എത്തി അശോക് കുമാറിനോട് ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത അശോക് കുമാര്‍ കൊടുവാളുമായി വീടിന്റെ കതകിന്റെ കൊളുത്തിട്ട ശേഷം കൊലവിളി നടത്തി. പോലീസ് എത്തിയാല്‍ വെട്ടുമെന്നായി. ഈ സമയം വീടിന്റെ പുറത്ത് ആയ ശങ്കരന്‍ പോറ്റി പോലീസുകാരോട് പോകാനും അല്‍പം ശാന്തത വരുമ്പോള്‍ കൊണ്ടുപോകാമെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് തിരിച്ചു പോയി. പോലീസ് തിരികെ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ അശോക് കുമാര്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സമയം മകനോട് ശാന്തനാകാന്‍ പറഞ്ഞ മാതാവ് ശാന്താദേവി അന്തര്‍ജനത്തെ പിടിച്ചു നിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കൊലവിളി നടത്തി. തുടര്‍ന്ന് പിതാവ് നാട്ടുകാരെയും പൊലീസിനെയും വിളിച്ചു. അളുകള്‍ കൂടിയതോടെ അമ്മയുടെ കഴുത്തില്‍ വെട്ടുകയും ചെയ്തു.

കൊട്ടാരക്കര എസ്.ഐ.എസ്.ആര്‍.മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി കതക് തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും കതക് തുറന്നില്ല. എസ്.ഐ.വീടിന്റെ പിന്‍വാതില്‍ പൊളിച്ച് വീടിനുള്ളില്‍ പ്രവേശിച്ച പൊലീസ് സംഘത്തെ റബ്ബര്‍ ടാപ്പിംഗ് കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചു. പിന്നീട് സ്വയം നെഞ്ചില്‍ കുത്തി. ഇതിനിടയില്‍ പൊലീസ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റലിയിലെടുത്തു. രക്തം വാര്‍ന്ന് അവശനിലയിലായ ശാന്താദേവി അന്തര്‍ജനത്തെ പൊലീസ് താലൂക്ക് ആശൂപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കാരം നടത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kollam, Murder, Son, Mother, Police, Hospital, Mental disorders, Son killed mother in Kottarakkara. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?