പൂട്ടിയ ആസ്ട്രാള്‍ വാച്ച് കമ്പനി സാമൂഹ്യ വിരുദ്ധരുടെ താവളം, ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 12/04/2018) കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ പൂട്ടിയ ആസ്ട്രാള്‍ വാച്ച് കമ്പനി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ ബോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.

ആസ്ട്രാള്‍ വാച്ച് കമ്പനി പ്രവര്‍ത്തനം നിലച്ചിട്ട് കാലങ്ങളായി. ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറുകയും കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയുമാണ്. ആസ്ട്രാള്‍ കമ്പനി പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തണമെന്നും കയ്യേറ്റഭുമി തിരിച്ച് പിടിക്കണമെന്നും, പുതിയ വ്യവസായം ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നമാണ് ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

News, Kasaragod, Kerala, DYFI, Chief minister,Astral watches premise used by anti socials, compliant lodged

ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ്, പ്രസിഡണ്ട് സുബാഷ് പാടി, ജില്ലാ കമ്മറ്റിയംഗം അനില്‍ ചെന്നിക്കര എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, DYFI, Chief minister,Astral watches premise used by anti socials, compliant lodged


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?