ആറു റെഡ് കാര്‍ഡുകള്‍; കൂട്ടത്തല്ല് കണ്ട സൂപ്പര്‍കപ്പ് പോരാട്ടത്തിനൊടുവില്‍ എഫ് സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

ഭൂവനേശ്വര്‍: (www.kvartha.com 12.04.2018) ആദ്യ പകുതിക്ക് മുമ്പ് ആറു റെഡ് കാര്‍ഡുകള്‍ കണ്ട പോരാട്ടത്തില്‍ എഫ് സി ഗോവയ്ക്ക് വമ്പന്‍ ജയം. റഫറിയുടെ വിവാദ തീരുമാനത്തില്‍ നിന്നാണ് കൂട്ടത്തല്ല് ഉടലെടുത്തത്. ബ്രണ്ടന്‍ നേടിയ ഗോളിലൂടെ ആദ്യ വെടി പൊട്ടിച്ച ഗോവ ആദ്യ പകുതിക്ക് പിരിയും മുമ്പ് ബ്രണ്ടനിലൂടെ വീണ്ടും ജംഷഡ്പൂര്‍ വലകുലുക്കി. പന്ത് ഗ്രൗണ്ടിന് വെളിയില്‍ കോര്‍ണര്‍ ലൈനും കടന്ന് പുറത്ത് പോയ ശേഷമാണ് ഗോള്‍ പിറന്നത് എന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് കളിക്കാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ കളി ബഹിഷ്‌കരിച്ച് കളത്തില്‍ നിന്നും പുറത്തുപോയ ഗോവയെ അനുനയിപ്പിച്ച് വീണ്ടും ഗ്രൗണ്ടിലിറക്കുകയായിരുന്നു.

കയ്യാങ്കളിക്കു ശേഷം രണ്ടാം പകുതിയില്‍ ഹ്യൂഗോ ബോമസ് രണ്ടും മന്‍വീര്‍ സിംഗ്, കോറോമിനാസ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി ഗോവയ്ക്ക് വമ്പന്‍ ലീഡ് സമ്മാനിച്ചു. അശ്വിം ബിശ്വാസാണ് ഗോവയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്

National, News, Sports, Football, Indian Super Cup, FC Goa, Jamshedpur, Orissa, Indian Super Cup; FC Goa Defeated Jamshedpur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Sports, Football, Indian Super Cup, FC Goa, Jamshedpur, Orissa, Indian Super Cup; FC Goa Defeated Jamshedpur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?