ഹര്‍ത്താല്‍; കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തും; ബസ്സിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാ സഭാ നേതാവിന്റെ മുന്നറിയിപ്പ്; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി

തിരുവനന്തപുരം: (www.kvartha.com 08.04.2018) തിരുവനന്തപുരം: തിങ്കളാഴ്ച്ച ദളിത് സംഘടനകള്‍ കേരളത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി മാനേജിങ്ങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

ക്രമസമാധാന പ്രശ്‌നമുണ്ടായാലും സര്‍വ്വീസിന് തടസ്സങ്ങളുണ്ടായാലും പോലീസ് സഹായം തേടാനും നിര്‍ദ്ദേശമുണ്ട്. തുടര്‍ച്ചയായ ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടിയാണ് കെ എസ് ആര്‍ ടി സി ഹര്‍ത്താല്‍ ദിവസം സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചത്. സ്വകാര്യ ബസ്സുകള്‍ നേരത്തെ സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. കടകള്‍ തുരന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

Kerala, Thiruvananthapuram, News, Harthal, Protest, Harthal, KSRTC, Service, Shops, Merchants, Police, Harthal; KSRTC Will Conduct Regualr Service

അതേസമയം തിങ്കളാഴ്ചത്തെ ദളിത് ഹര്‍ത്താലില്‍ ബസ്സിറക്കിയാല്‍ റോഡിലിട്ട് കത്തിക്കുമെന്ന മുന്നറിയിപ്പുമായി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ രംഗത്തുവന്നു. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരെയുണ്ടാവുന്ന ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യപിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Harthal, Protest, Harthal, KSRTC, Service, Shops, Merchants, Police, Harthal; KSRTC Will Conduct Regualr Service


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?