സമരക്കാരെ രാജ്യദ്രോഹികളെന്നു വിളിച്ച ജി സുധാകരന്‍ വെട്ടില്‍; നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ നാട്ടുകാര്‍

തിരുവനന്തപുരം: (www.kvartha.com 07.04.2018) ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സര്‍വേയിലെ അപാകതകള്‍ക്കെതിരെ പ്രതിഷേധിച്ച മലപ്പുറം എ ആര്‍ നഗര്‍ നിവാസികളെ രാജ്യദ്രോഹികള്‍ എന്ന് ആക്ഷേപിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ നിയമപരമായും രാഷ്ട്രീയമായുമുള്ള നീക്കത്തിനൊരുങ്ങി നാട്ടുകാര്‍.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി ഘടക കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മറ്റും സുധാകരന്റെ പരാമര്‍ശത്തിനെതിരെ കത്ത് അയയ്ക്കുകയാണ് രാഷ്ട്രീയമായി ആലോചിക്കുന്ന നീക്കമെന്നാണ് സൂചന.

A R Nagar agitators to protest against Sudhakaran, Thiruvananthapuram, News, Politics, Complaint, Allegation, Minister, Chief Minister, Pinarayi vijayan, Court, Kerala.

ജനാധിപത്യപരമായി പ്രതിഷേധ സമരം നടത്തിയവരെ രാജ്യദ്രോഹികള്‍ എന്ന ഗുരുതരമായ പരാമര്‍ശത്തിലൂടെ അപമാനിച്ചയാള്‍ ഇനി മന്ത്രിയായോ നിയമസഭാംഗമായോ തുടരാന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടായിരിക്കും കത്ത്. ഇതേ കത്ത് നിയമസഭാ സ്പീക്കര്‍ക്കും അയയ്ക്കും. ഇതേ കാരണംകൊണ്ടുതന്നെ സുധാകരനെ മന്ത്രിയായി തുടരുന്നത് വിലക്കി വിധി പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരിക്കും നിയമപരമായ നീക്കം. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജി വൈകാതെ സമര്‍പ്പിച്ചേക്കും.

സര്‍വേയില്‍ പ്രതിഷേധിച്ചവരെ പോലീസ് തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സുധാകരന്‍ കഴിഞ്ഞ ദിവസം രാജ്യദ്രോഹികളെന്നു മാധ്യമങ്ങളോടു പറഞ്ഞത്. പോലീസ് സമരക്കാരെ ഭീകരമായി മര്‍ദിക്കുകയും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ക്കയറി തല്ലുകയും ചെയ്തിരുന്നു. ഇതിനേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെയാണ് സമരം ചെയ്യുന്നവരെ സുധാകരന്‍ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ചത്. ഇത് വലിയ പ്രതിഷേധവും അമര്‍ഷവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സമരക്കാര്‍ കലാപത്തിനാണ് ശ്രമിക്കുന്നതെന്നും കീഴാറ്റൂരില്‍ സാധിക്കാതിരുന്നത് മലപ്പുറത്ത് നടക്കുമോ എന്നും മന്ത്രി ചോദിച്ചു. ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രി എന്ന നിലയില്‍ സുധാകരനില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പ്രദേശത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോട് നാട്ടുകാര്‍ പറഞ്ഞത്. നാട്ടുകാരുടെ കൂട്ടായ ആലോചനയിലാണ് നിയമപരമായും രാഷ്ട്രീയമായും സുധാകരനെതിരെ നീങ്ങാന്‍ തീരുമാനമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A R Nagar agitators to protest against Sudhakaran, Thiruvananthapuram, News, Politics, Complaint, Allegation, Minister, Chief Minister, Pinarayi vijayan, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?