യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 18.04.2018) കഴിഞ്ഞ ദിവസം സീതാംഗോളിയില്‍ യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബദിലയിലെ കാര്‍ത്തിക്ക് പാട്ടാളി (26), കളത്തൂരിലെ പ്രവീണ്‍ എന്ന പ്രവീണ്‍ രാജ് (27) എന്നിവരെയാണ് കുമ്പള സി.ഐ. പ്രേംസദന്‍, എസ്.ഐമാരായ ജയശങ്കര്‍, ശിവദാസന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

ഇവര്‍ക്കെതിരെ നരഹത്യ ശ്രമത്തിനു കേസെടുത്തു. പള്ളത്തടുക്കയിലെ പ്രവീണ്‍ കുമാര്‍ എന്ന പവനാണ് (32) സീതാംഗോളിയില്‍ ആറംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. എ.ആര്‍ ക്യാമ്പിലെ രണ്ടു പൊലീസുകാരെ അക്രമിക്കുന്നതു കണ്ട് തടയാന്‍ ചെന്നപ്പോഴാണ് പവന്‍ കുമാറിനെ അക്രമിച്ചത്.

Kumbala, Kasaragod, Kerala, News, Assault, Youth, Arrest, Police, Case, Assaulting case; 2 arrested.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Assault, Youth, Arrest, Police, Case, Assaulting case; 2 arrested.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?