ചിപ്സും ജ്യൂസും റെഡി; ഭിന്നലിംഗക്കാര്‍ക്ക് തോറ്റു കൊടുക്കാന്‍ മനസില്ല
പാലക്കാട്: (www.kvartha.com 04.04.2018) സരസ് മേള വൈവിധ്യങ്ങളുടെ മേളയെന്നുള്ള വിശേഷണത്തിന് അടിവരയിടുന്നതാണ് ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യം. ചിപ്‌സ് വിഭവങ്ങളുമായെത്തിയ കണ്ണൂരില്‍ നിന്നുള്ള നൈസി ഗ്രൂപ്പ്, ജൂസ് വിഭവങ്ങയുമായെത്തിയ കോഴിക്കോട് നിന്നുള്ള പുനര്‍ജന്മം ഗ്രൂപ്പ് എന്നിവരാണ് മേളയിലെ ഭിന്നലിംഗക്കാര്‍. സ്വന്തമായി നിര്‍മിച്ച ചിപ്‌സ് വിഭവങ്ങളാണ് നൈസി ഗ്രൂപ്പ് മേളയിലെത്തിച്ചിരിക്കുന്നത്. മായ, സന്ധ്യ, അപര്‍ണ്ണ, സ്നേഹ, റീമ എന്നിവരാണ് സംരംഭകര്‍.
ഭിന്നലിംഗക്കാര്‍ക്ക് സംരംഭം തുടങ്ങുന്നതിനായി കുടുംബശ്രീ നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായത്തോടെയാണ് നൈസി ഗ്രൂപ്പ് ചിപ്‌സ് നിര്‍മാണ യൂനിറ്റ് ആരംഭിച്ചത്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംരംഭം തുടങ്ങിയതെന്ന് സംരംഭകരിലൊരാളായ മായ പറഞ്ഞു. ലിംഗ സമത്വത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം ശ്രമങ്ങള്‍. ഇതര സംസ്ഥാങ്ങളിലേയും കേരളത്തിലെ വിവിധയിടങ്ങളിലേയും മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. കുടുംബശ്രീ നല്‍കുന്ന പിന്തുണ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും മായ പറഞ്ഞു.
വ്യത്യസ്തങ്ങളായ ഫ്രഷ് ജൂസുകളാണ് പുനര്‍ജന്മം ജൂസ് കോര്‍ണറിലുള്ളത്. പച്ചക്കറി ജൂസുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. നെല്ലിക്ക ഉപയോഗിച്ച് ഏഴ് തരം ജൂസുകളാണ് ഇവര്‍ തയ്യാറാക്കുന്നത്. പൈനാപ്പിള്‍, ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍ ജൂസുകളും കോഴിക്കോടന്‍ മില്‍ക്ക് സര്‍ബത്തും ഇവിടെ ലഭിക്കും. കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിലുള്ള പുനര്‍ജന്‍മം കേരളത്തിലെ വിവിധയിടങ്ങളില്‍ നടന്ന ഒമ്പത് മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. മോനിഷ, അലീന, ഷംന, വര്‍ഷ എന്നിവരാണ് ജൂസ് കോര്‍ണറിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Palakkad, Saras mela, Transgenders stall, Top head line, Saras mela in Palakkad, Transgenders also participate

Powered by Info News For You

Comments
Post a Comment