ലഹരി വിമുക്ത ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ബദിയടുക്ക (www.evisionnews.co): ലഹരിമുക്ത നാടിന് നന്മയുള്ള വിദ്യാര്‍ത്ഥി എന്ന മുദ്രാവാക്യവുമായി അന്നടുക്ക ശാഖ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവത്കരണ ക്യാമ്പ് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കബീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് സ്വാഗതം പറഞ്ഞു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ എസ്.ഐ കെ. പ്രശാന്ത്, ഖയ്യൂം മാന്യ മുഖ്യാതിഥിയായി. അഡ്വ. മുഹമ്മദ് ക്വാസിം, അലി തുപ്പക്കല്‍, അബു ഹാപ്പി, നവാസ് കുഞ്ചാര്‍, സലാം ബെളിഞ്ച, ബി.ടി അബ്ദുല്ല, കുഞ്ഞാലി എരം, അബ്ദുല്ല, ഷാനവാസ്, ഇജാസ് ഇബ്രാഹിം, ശാഖ ട്രഷറര്‍ ഖലീല്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment