സോഷ്യല്‍ മീഡിയയില്‍ ആസിഫയുടെ രോദനം പ്രതിധ്വനിക്കുന്നു; ഇന്ത്യയുടെ മനസ്സാക്ഷി മരവിച്ചുപോയോ; ജസ്റ്റിസ് ഫോര്‍ ആസിഫ ക്യാമ്പയിന്‍ കൊടുങ്കാറ്റാവുന്നു; കുറ്റവാളികള്‍ക്ക് ബി ജെ പി മന്ത്രിമാരുടെ പിന്തുണ

ശ്രീനഗര്‍: (www.kvartha.com 12.04.2018) ജമ്മു കശ്മീരില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസിഫാ ഭാനുവിന് വേണ്ടി രാജ്യത്ത് പ്രതികരണത്തിന്റെ ശബ്ദങ്ങളുയരുന്നു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

ജനുവരി 10ന് കാട്ടില്‍ മേയാന്‍ വിട്ട കുതിരയെ അന്വേഷിച്ചു പോയ ആസിഫയെ റിട്ടയേഡ് റവന്യു ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നു ദിവസം ക്ഷേത്രത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് സഞ്ജിറാമും മകന്‍ വിശാലും അനന്തിരവനും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിവരും ചേര്‍ന്ന് പലതവണ ലൈംഗികമായി പീഡിപ്പിച്ച കുട്ടിയെ ഒടുവില്‍ അതിക്രൂരമായി തലക്കടിച്ചു കൊലപ്പെടുത്തുകയായുിരുന്നു. 19കാരനായ അനന്തിരവനാണ് ആസിഫയുടെ തലയ്ക്കടിച്ചത്.

National, Jammu, Kashmir, Srinagar, News, Protest, Social Network, Sexual abuse, Child, 8 Year Old Child Abused And Brutually Assasinated In Kashmir; Protest In Social Media

കത്വാ ജില്ലയിലെ മുസ്ലിങ്ങളോടുള്ള കൊടിയ വിരോധമാണ് സഞ്ജി റാമിനെയും കൂട്ടാളികളെയും കൊടുംപാതകത്തിലേക്ക് നയിച്ചത്. ഇവിടുത്തെ നാടോടി ജനവിഭാഗമായ ബേക്കവാലി മുസ്ലിങ്ങളെ ഭയപ്പെടുത്താനും തുരത്താനും വേണ്ടിയാണ് മതഭീകരര്‍ പിഞ്ചുപൈതലിനെ ക്രൂരമായി വേട്ടയാടിയത്. ജനുവരി 17നാണ് ആസിഫയുടെ മൃതദേഹം കണ്ടെടുത്തത്.

ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കി അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സമാനതകളില്ലാത്ത കൊടുംക്രൂരതയുടെ ചുരുളഴിയുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലും മറ്റുമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ആസിഫയെ കൊന്ന പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ ബി ജെ പി മന്ത്രിമാര്‍ പങ്കെടുത്തതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയുമാണ് ഹിന്ദു എക്താ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്തത്. പ്രതികള്‍ക്കെതിരെയുള്ള പൊലീസിന്റെ നീക്കത്തെ 'കാട്ടു നീതി' എന്നാണ് ബി ജെ പി മന്ത്രിമാര്‍ വിശേഷിപ്പിച്ചത്. മതത്തിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെയും സ്വാധീനത്തില്‍ മരവിച്ചു പോവുകയാണോ ഇന്ത്യയുടെ മനസ്സാക്ഷി എന്ന് ചോദ്യത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Jammu, Kashmir, Srinagar, News, Protest, Social Network, Sexual abuse, Child, 8 Year Old Child Abused And Brutually Assasinated In Kashmir; Protest In Social Media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?