സ്വകാര്യ വ്യക്തിയുടെ കെട്ടിടനിര്‍മ്മാണം; ദളിത് കുടുംബത്തിന്റെ വീട് അപകട ഭീഷണിയില്‍, നിര്‍മാണം പഞ്ചായത്ത് അനുമതിയില്ലാതെ
പാലാ:(www.kvartha.com 07/04/2018) മരങ്ങാട്ടുപള്ളി ആണ്ടൂരില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടനിര്‍മ്മാണം മൂലം ദളിത് കുടുംബത്തിന്റെ വീട് അപകട ഭീഷണിയില്‍. സ്വകാര്യ വ്യക്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തോട്ട് ചേര്‍ന്ന് കിടക്കുന്ന കുറ്റിയാങ്കല്‍ സാജുവിന്റെ വീടാണ് അപകട ഭീഷണി നേരിടുന്നത്. സ്വകാര്യ വ്യക്തി നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥലം ഒരുക്കുന്നതിനായി മണ്ണ് നീക്കം ചെയ്തതു മൂലം സാജുവിന്റെ വീടിനോട് ചേര്‍ന്ന് 20 അടിയോളം താഴ്ചയില്‍ മണ്ണ് മാറ്റിയതാണ് വീടിന് ഭീഷണിയായത്. സ്വകാര്യ വ്യക്തി സാജുവിന്റെ വീടിന്റെ നാല് മീറ്റര്‍ മാറ്റിയെ മണ്ണെടുക്കുവെന്ന് സാജുവിനോട് പറഞ്ഞിരുന്നെങ്കിലും രോഗിയായ ഭാര്യയെയും കൊണ്ട് ആശുപത്രിയില്‍ പോയ സമയത്ത് സാജുവിന്റെ വീടിന്റെ ഒരുമീറ്റര്‍ മാത്രമിട്ട് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുകയായിരുന്നു.
സാജു ഇതുമായി ബന്ധപ്പെട്ട്പാലാ ആര്‍ ഡി ഒ, മൈനിംഗ് ആന്‍ഡ് ജിയോളജിക്കല്‍ വകുപ്പ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും സ്വകാര്യ വ്യക്തിയുടെ സ്വാധീനം മൂലം ഇവര്‍ നടപടി ഒന്നും സ്വീകരിച്ചില്ല. തുടര്‍ന്ന് പഞ്ചായത്തില്‍ പരാതി നല്‍കുകയും പഞ്ചായത്ത് സ്ഥല പരിശോധന നടത്തുകയും പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 3 സെന്റ് സ്ഥലം മാത്രമുള്ള തനിക്കും തന്റെ വികലാംഗയുമായ ഭാര്യയും മൂന്ന് കൂട്ടികളും അടങ്ങുന്ന കുടുംബത്തിന് നീതി ലഭിക്കണമെന്നും മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണാസമരം നടത്തുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫിന്റെ നേതൃത്വത്തില്‍ സമരസഹായ സമിതി രൂപീകരിച്ച് സാജുവിനും കുടുംബത്തിവും നീതി ലഭിക്കുന്നതിന് ആവശ്യമായ സഹായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എം. എല്‍.എ. മോന്‍സ് ജോസഫ് വിഷയത്തില്‍ ഇടപെട്ട് സ്വകാര്യ വ്യക്തിയോട് നഷ്ടപരിഹാരമായി സാജുവിന്റെ സ്ഥലം ഏറ്റെടുത്ത് 10 ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എം എല്‍ എയോട് സമ്മതിച്ച ഇദ്ദേഹം പിന്നീട് അത് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാകാര്യവ്യക്തിയുടെ വീട്ടിലേക്ക് ജനകീയ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്ന് സമരസഹായ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Press meet, MLA, Complaint, Private's Building construction; Dalit Family's House in threat
Powered by Info News For You

Comments
Post a Comment