റെഡ്ഡി സഹോദരന്മാരുമായി വേദി പങ്കിടാന്‍ കഴിയില്ല; ബെല്ലാരിയിലെ റാലിയില്‍ നിന്നും അമിത് ഷാ പിന്മാറി
ബംഗളൂരു: (www.kvartha.com 27.04.2018) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ റെഡ്ഡി സഹോദരന്മാരുമായുള്ള ഇടപാടില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് തികഞ്ഞ അതൃപ്തിയെന്ന് സൂചന. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ബി.ജെ.പി ബെല്ലാരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലി റദ്ദാക്കി. റെഡ്ഡി സഹോദരന്മാരുമായി വേദി പങ്കിടുന്നത് ഒഴിവാക്കാനാണ് ഈ നടപടി. റെഡ്ഡിമാര്‍ക്കൊപ്പം റാലിയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് വിനയാകുമെന്ന ഭയമാണ് ഷായുടെ നീക്കത്തിനുപിന്നില്‍.
50,000 കോടി രൂപയുടെ ഖനന വിവാദത്തില്‍ പെട്ട റെഡ്ഡി കുടുംബത്തിലെ ഏഴു പേര്‍ക്കാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇത് കര്‍ണാടകയില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കോണ്‍ഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇത് ബി ജെപിക്കെതിരെയുള്ള ആയുധമാക്കി.
സംസ്ഥാനത്തിന്റെ താല്‍പര്യം പരിഗണിച്ച് റെഡ്ഡി സഹോദരന്മാര്‍ക്ക് മാപ്പ് നല്‍കിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയുടെ പ്രസ്താവന എരിതീയില്‍ എണ്ണ ഒഴിക്കുന്നതായി. യെദിയൂരപ്പയുടെ പരാമര്‍ശത്തെ കണക്കിന് കളിയാക്കി സിദ്ധരാമയ്യ ട്വിറ്ററില്‍ പോസ്റ്റുമിട്ടു.

Keywords: Amit Shah Cancels Bellary Rally to ‘Avoid Sharing Stage’ With Reddy Brothers, PM May Follow Suit, Bangalore, News, Politics, Trending, BJP, Controversy, Corruption, Rally, Karnataka, Election, National.
Powered by Info News For You

Comments
Post a Comment