കസ്റ്റഡിയില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന വാരാപ്പുഴ കേസിലെ മുഖ്യപ്രതി മരിച്ചു


എറണാകുളം (www.evisionnews.co): കസ്റ്റഡിയിലിരിക്കെ പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ വാരാപ്പുഴക്കേസിലെ മുഖ്യപ്രതി ശ്രീജിത്ത് മരിച്ചു. അറസ്റ്റുചെയ്ത ശ്രിജിത്തിനെ വരാപ്പുഴ പോലീസ് ക്രൂരമായി കസ്റ്റഡി മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്നു. ഇതിനു പിന്നാലെ ശ്രിജിത്തിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

മരണം ആന്തരീകാവയവങ്ങള്‍ക്കേറ്റ ക്ഷതംമൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാസുദേവന്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യചെയ്ത സംഭവത്തിലെ മുഖ്യപ്രതിയായിരുന്നു ശ്രിജിത്ത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ശ്രിജിത്തുള്‍പ്പടെയുള്ള സംഘം വീടുകറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കഴിഞ്ഞ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. ഗൃഹനാഥന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ മുഖ്യപ്രതികളില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികെയാണ് ശ്രീജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?