വിവാഹ വാര്‍ഷികദിനത്തില്‍ ചെന്നിത്തല ഉപവാസത്തില്‍
കൊച്ചി: (www.kvartha.com 23.04.2018) വിവാഹ വാര്‍ഷികദിനത്തില്‍ ഉപവാസവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏപ്രില്‍ 23 ന് ചെന്നിത്തലയുടെ 32-ാം വിവാഹവാര്‍ഷികമാണ്. എന്നാല്‍ ആര്‍ഭാഢങ്ങളിലും ആഘോഷങ്ങളിലൊന്നും താല്‍പര്യമില്ലാത്ത ചെന്നിത്തല ഏപ്രില്‍ 23 ന് വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഉപവാസസമരത്തിലാണ്. രാവിലെ ഡെല്‍ഹിയിലുള്ള ഭാര്യ അനിത വിളിച്ച് ആശംസകള്‍ നേര്‍ന്നപ്പോഴാണ് വിവാഹവാര്‍ഷികമാണെന്ന് അറിയുന്നത് തന്നെ. എന്നാല്‍ വിവാഹ വാര്‍ഷികമാണെന്ന് കാട്ടിയുള്ള ഒരു പോസ്റ്റും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ ഇട്ടിട്ടില്ല.
പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്തു മര്‍ദിച്ചു കൊന്ന ശ്രീജിത്തിന്റെ മൂന്നരവയസുകാരിയായ മകള്‍ ആര്യനന്ദ ഉപവാസ വേദിയില്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളും മറ്റും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 24 മണിക്കൂര്‍ നേരത്തെ ഉപവാസത്തിനിടെ വിവാഹവാര്‍ഷിക ദിനം ആഘോഷിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. കാരണം, രാഷ്ട്രീയക്കാരുടെ ജീവിതം എന്തെന്ന് തന്റെ തൊടുപുഴക്കാരിയായ ഭാര്യ അനിതയ്ക്ക് നന്നായി അറിയാം.
32 വര്‍ഷം മുമ്പ് അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയുടെ വിവാഹത്തിന് സാക്ഷാല്‍ ലീഡര്‍ കെ.കരുണാകരനായിരുന്നു കാരണവരായത് . എന്നാല്‍ ഭാര്യ അനിത ഇപ്പോള്‍ കേരളത്തിലില്ല. ഇളയ മകന്‍ രമിത്തിന്റെ സിവില്‍ സര്‍വീസ് അഭിമുഖവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലാണ്.
വിവാഹവാര്‍ഷികത്തിന് അങ്ങനെ ആഘോഷങ്ങളൊന്നും പതിവില്ലെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ദിവസം ഉപവാസമനുഷ്ഠിക്കേണ്ടി വന്നതില്‍ അദ്ദേഹത്തിന് വിഷമം തോന്നുന്നുമില്ല. പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി ശ്രീജിത്തിന്റെ ജീവന്‍ പൊലിഞ്ഞതോടെ അനാഥരായ ശ്രീജിത്തിന്റെ വിധവയ്ക്കും കുഞ്ഞിനും നീതി നേടിക്കൊടുക്കാനാണ് ഈ സമരം. അതുകൊണ്ടുതന്നെ വിവാഹവാര്‍ഷികദിനത്തിലെ ഉപവാസം തനിക്ക് കൂടുതല്‍ പ്രചോദനമേകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ആഘോഷങ്ങളൊന്നും പതിവില്ലെങ്കിലും, 2015 ലെ വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയുമൊത്ത് കേക്ക് മുറിക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം ഏറെ കൗതുകമുണര്‍ത്തിയിരുന്നു. ഒരു പഴയ കട്ടിലിന്റെ മുകളില്‍ വച്ച് കേക്ക് മുറിക്കുന്ന ചിത്രം അന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Keywords: Ramesh Chennithala undergoes fast on his wedding anniversary, Kochi, Wedding, Facebook, Post, Politics, Police, Custody, News, Kerala.
Powered by Info News For You

Comments
Post a Comment