വ്യാജവാര്‍ത്തകളുടെ പേരുപറഞ്ഞ് മാധ്യപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കല്‍; ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂ ഡല്‍ഹി: (www.kvartha.com 03.04.2018) വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം റദ്ദ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഉള്‍പ്പടെ വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാജ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.

പരാതി ഉയരുന്ന പത്ര വാര്‍ത്തകളെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടേയും ടെലിവിഷന്‍ വാര്‍ത്തകളെ നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റേയും പരിഗണനയ്ക്ക് അയക്കാനായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഡിജിറ്റല്‍ മാധ്യമങ്ങളെ നിലവില്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.

National, New Delhi, News, Journalist, Central Government, Order, Regulating Fake News, Complaint, Prime Minister, Press Trust Of India, Govt Withdraws Order Suspending Journalists’ Accreditation For Propagating Fake News

അതേസമയം, ടെലഗ്രാഫിന്റെ ഏപ്രില്‍ ഫൂള്‍ മോദി സ്പെഷ്യല്‍ ലേഖനമാണ് വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പിന്റെ ഉത്തരവിന് പ്രകോപനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Journalist, Central Government, Order, Regulating Fake News, Complaint, Prime Minister, Press Trust Of India, Govt Withdraws Order Suspending Journalists’ Accreditation For Propagating Fake News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?