കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: (www.kvartha.com 26.04.2018) ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര . മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

കേന്ദ്ര തീരുമാനത്തില്‍ അപകാതയില്ലെന്ന ഒറ്റവരി നിരീക്ഷണത്തോടെയാണ് മിശ്ര ഹര്‍ജി തള്ളിയത്. യോഗ്യതയുള്ള മറ്റ് പതിനൊന്ന് പേരെ മറികടന്നാണ് കെ.എം.ജോസഫിനെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കൊളീജിയം ന്യായമായ പരിശോധന നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. സീനിയോറിട്ടി പട്ടികയില്‍ ജോസഫ് നാല്‍പത്തിരണ്ടാം സ്ഥാനത്താണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Ok For Centre To Reject Justice Joseph, Says Chief Justice: 10 Points, New Delhi, Supreme Court of India, Trending, Judge, Criticism, News, National

അതേസമയം ഫയല്‍ മടക്കിയതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേന്ദ്രനടപടിക്കെതിരെ അസോസിയേഷന്‍ ഹര്‍ജി നല്‍കും. വ്യാഴാഴ്ച തന്നെ വിഷയം പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ഫയല്‍ മടക്കി കേന്ദ്രം നിലപാടുറപ്പിച്ചത്. ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും മുതിര്‍ന്ന അഭിഭാഷകരും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി കൊളീജിയത്തിനു മുകളിലല്ല കേന്ദ്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. ഇന്ദുമല്‍ഹോത്രയുടെ സത്യപ്രതിജ്ഞ നീട്ടിവയ്ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരും ആവശ്യപ്പെട്ടു.

സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടുപേരില്‍ ഒരാളുടെ നിയമനം മാത്രം അംഗീകരിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലാണ് പ്രതിഷേധം ശക്തമായത്. കേന്ദ്രം ജുഡീഷ്യറിയില്‍ അന്യായമായി ഇടപെടുന്നുവെന്നും, നിയമം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു.

Keywords: Ok For Centre To Reject Justice Joseph, Says Chief Justice: 10 Points, New Delhi, Supreme Court of India, Trending, Judge, Criticism, News, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?