വിവാഹപാര്‍ട്ടി സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു; ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് കുട്ടി ഹാന്‍ഡ് ബ്രേക്ക് ഴെിവാക്കിയത് അപകടത്തില്‍ കലാശിച്ചു

ഗാസിയാബാദ്: (www.kvartha.com 21.04.2018) വിവാഹപാര്‍ട്ടി സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയും നാലു സ്ത്രീകളുമടക്കം ഏഴുപേര്‍ മരിച്ചു. ഉത്തര്‍പ്രേദേശിലെ വിജയ്‌നഗറില്‍ നിന്ന് ഖോദയിലേക്ക് പോവുകയായിരുന്ന സംഘമാണ് വെള്ളിയാഴ്ച്ച രാത്രി അപകടത്തില്‍പ്പെട്ടത്. വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് വാഹനത്തിലുണ്ടായിരുന്ന കുട്ടി ഹാന്‍ഡ് ബ്രേക്ക് ഒഴിവാക്കിയതോടെ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു.

വരന്റെ പിതാവും അപകടത്തില്‍ മരണപ്പെട്ടു. സംഭവത്തിനുശേഷം ഡ്രൈവറെ കാണാനില്ല. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

National, Uttar Pradesh, News, Van, Marriage Team, Death, Hand Brake, Seven dead as car falls into gorge in Ghaziabad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Uttar Pradesh, News, Van, Marriage Team, Death, Hand Brake, Seven dead as car falls into gorge in Ghaziabad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?