ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത് ഭര്‍ത്താവ്, പുറംലോകമറിഞ്ഞത് ഒരുമാസത്തിനുശേഷം
ഷാര്‍ജ: (www.kvartha.com 26.04.2018) ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലാണു സംഭവം. അന്വേഷണത്തില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്ന് വ്യക്തമായി. ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുന്‍പില്‍ 'വാടകയ്ക്ക്' എന്ന ബോര്‍ഡ് തൂക്കി ഇയാള്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലേക്കു കടന്നു.
എന്നാല്‍ ഇതിനിടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്ത്യന്‍ വംശജരായ ഭര്‍ത്താവും ഭാര്യയും രണ്ടു മക്കളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
ഫോറന്‍സിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി ദുര്‍ഗന്ധം വരുന്ന സ്ഥലം പോലീസ് നായയുടെ സഹായത്തോടെ കണ്ടെത്തുകയും തുടര്‍ന്ന് അവിടെ കുഴിച്ച് യുവതിയുടെ അഴുകിയ ശരീരം പുറത്തെടുക്കുകയുമായിരുന്നു. അപ്പോള്‍ മാത്രമാണ് അവിടെ ഒരു കൊലപാതകം നടന്ന വിവരം സമീപവാസികള്‍ പോലും അറിയുന്നത്. ബുധനാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടുവെന്നും ശരിയായി കുഴിച്ചിടാത്തതിനാലാണ് ദുര്‍ഗന്ധം പുറത്തേക്കു വന്നതെന്നും ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം ഇന്റര്‍പോളിന്റെ സഹായത്തോടെ കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമം ദുബൈ പോലീസ് ആരംഭിച്ചു.
സഹോദരിയെ കാണാന്‍ ഇന്ത്യയില്‍ നിന്നും ദുബൈയിലെത്തിയ സഹോദരന്‍ സഹോദരിയെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരിയെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുക്കുന്നില്ലെന്നും, ഇതേതുടര്‍ന്ന് അവരുടെ വീട്ടിലെത്തിയെങ്കിലും അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കമാന്ററിംഗ് ചീഫ് ഓഫ് ഷാര്‍ജ പോലീസ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സിരി അല്‍ ഷംസി ഗള്‍ഫ് ന്യൂസിനോട് സംഭവം സ്ഥിരീകരിച്ചു. കാണാതായ യുവതിയെ കുറിച്ചുള്ള വിവരം പോലീസില്‍ അറിയിച്ചത് അവരുടെ സഹോദരനാണെന്നും ഇദ്ദേഹം സഹോദരിയുമായി ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടെന്നും എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അവര്‍ ഫോണെടുക്കാതായെന്നുമായിരുന്നു ഇയാളുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian woman killed, buried in Sharjah house, Sharjah, News, Dead Body, Gulf, Police, Phone call, Murder, Crime, Criminal Case, World.

Powered by Info News For You

Comments
Post a Comment