ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞു; ബന്ധുക്കള്‍ എത്തിയപ്പോള്‍ കണ്ടത് യുവാവ് തൂങ്ങിനില്‍ക്കുന്നത്, കട്ടിലിന് കീഴില്‍ രക്തത്തില്‍ കുളിച്ച് പൂര്‍ണനഗ്നയായി മരിച്ചുകിടക്കുന്ന യുവതിയും

കൊച്ചി: (www.kvartha.com 21.04.2018) ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞശേഷം യുവാവ് തൂങ്ങിമരിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍ യുവാവ് മരിക്കുന്ന വിവരം വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളും പോലീസും സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച യുവാവ് തൂങ്ങിനല്‍ക്കുന്നതാണ്. സമീപത്ത് കട്ടിലിന് കീഴില്‍ ചോരയില്‍ കുളിച്ച് പൂര്‍ണനഗ്നയായി കിടക്കുന്ന യുവതിയുടെ മൃതദേഹവും കാണപ്പെട്ടു.

പോണേക്കര മീഞ്ചിറ റോഡിലെ ആന്റണി പാറത്തറ ലെയിനില്‍ വൈഷ്ണവത്തില്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെയും യുവതിയെയുമാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Lovers found dead in house, Kochi, News, Local-News, Crime, Criminal Case, Dead Body, Dead Body, Police, Kerala

കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ തൈത്തോട്ടം വീട്ടില്‍ ശശിയുടെ മകള്‍ മീര (24) പാലക്കാട് കോല്‍പ്പാടം തെങ്കര ചെറിക്കലം വീട്ടില്‍ കബീറിന്റെ മകന്‍ നൗഫല്‍ (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.

തൂങ്ങിമരിക്കുകയാണെന്ന് കഴിഞ്ഞദിവസം രാത്രിയോടെ നൗഫല്‍ വീട്ടുകാരെ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടുകല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് അവിടെ നിന്നും എളമക്കര സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.

മീര വാടകയ്ക്ക് എടുത്ത വീട്ടില്‍ കഴിഞ്ഞ കുറേനാളായി നൗഫലും താമസിച്ചുവരികയായിരുന്നു. എന്നാല്‍ സമീപ വാസികള്‍ക്ക് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. കത്തിക്കുത്തേറ്റാണ് മീര മരിച്ചതെന്നാണ് എളമക്കര പോലീസ് പറഞ്ഞത്. മീരയെ കുത്തിക്കൊന്ന ശേഷം നൗഫല്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lovers found dead in house, Kochi, News, Local-News, Crime, Criminal Case, Dead Body, Dead Body, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?