ഭാരത് ബന്ദിനിടെ റോഡുപരോധം; പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് നവജാതശിശുവും വൃദ്ധനും മരിച്ചു

പട്‌ന: (www.kvartha.com 03.04.2018) സുപ്രീംകോടതി വിധിക്കെതിരെ ദളിത് സംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ ഭാരത് ബന്ദ് ജനങ്ങളെ വലച്ചത് കുറച്ചൊന്നുമല്ല. ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളെയാണ് ബന്ദ് കൂടുതലായും ബാധിച്ചത്. വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തില്‍ ഒന്‍പതുപേരാണു കൊല്ലപ്പെട്ടത്.

അതിനിടെ ബിഹാറിലെ വൈശാലിയില്‍ ദളിതര്‍ റോഡുപരോധിച്ചതിനെ തുടര്‍ന്നുണ്ടായ ബ്ലോക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന നവജാതശിശു മരിച്ചു. കുട്ടിയുമായെത്തിയ ആംബുലന്‍സ് പ്രതിഷേധക്കാര്‍ കടത്തിവിടാതിരുന്നതാണ് ദുരന്തത്തിനിടയാക്കിയത്.

Newborn, Senior Citizen Die As Ambulances Get Held Up In Dalit Protests, Patna, News, Bihar, Obituary, hospital, Treatment, Ambulance, Threatened, National, Bharath bandh

പട്‌നയില്‍നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള മഹ്നറിലെ ഹെല്‍ത്ത് സെന്ററില്‍ ജനിച്ച കുട്ടിയെ പ്രസവ ശേഷം നിലമോശമായതിനെ തുടര്‍ന്ന് ഹജിപുറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ പലയിടത്തും പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞു. ഇരുമ്പുവടികള്‍ കാണിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ അരമണിക്കൂറില്‍ താഴെ മാത്രമുള്ള സ്ഥലത്ത് കുട്ടിയേയും കൊണ്ട് എത്തിയത് രണ്ടര മണിക്കൂറെടുത്താണ്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഹജിപൂറില്‍ അറുപത്തിയെട്ടുകാരനും സമാനരീതിയില്‍ മരിച്ചു. ആശുപത്രിയിലെത്തുന്നതിന് ഒരു കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കവെയാണ് ബിജിനോറില്‍ ആംബുലന്‍സ് തടഞ്ഞത്. ആംബുലന്‍സ് വിടാന്‍ പ്രതിഷേധക്കാര്‍ തയാറാകാതിരുന്നതോടെ പിതാവിനെ കൈകളിലേന്തി മകന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Newborn, Senior Citizen Die As Ambulances Get Held Up In Dalit Protests, Patna, News, Bihar, Obituary, hospital, Treatment, Ambulance, Threatened, National, Bharath bandh.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?