സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത പരസ്യമാക്കി ജെ.ചെലമേശ്വര്‍; മറ്റൊരു വിധി കൂടി റദ്ദാക്കാന്‍ ആഗ്രഹിക്കുന്നില്ല
ന്യൂഡല്‍ഹി: (www.kvartha.com 12.04.2018) സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത പരസ്യമാക്കി രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജെ.ചെലമേശ്വര്‍ രംഗത്ത്. ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ വിസമ്മതിച്ചു. കേസുകളുടെ വിഭജനത്തില്‍ ചീഫ് ജസ്റ്റിസിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ വിധി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജ.ചെലമേശ്വരുടെ പരാമര്‍ശം.
താന്‍ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കില്ല. അതിന്റെ കാരണം വളരെ വ്യക്തമാണ്. മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ വിരമിക്കും. അതുകൊണ്ട് തന്നെ കേസ് വിഭജനവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി താന്‍ കേള്‍ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് കോഴ കേസില്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള ജസ്റ്റിസ് ചെലമേശ്വരുടെ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വരുടെ പ്രതികരണം.
മുതിര്‍ന്ന അഭിഭാഷകനായ ശാന്തി ഭൂഷനാണ് കേസുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും രജിസ്ട്രിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ശാന്തി ഭൂഷനു വേണ്ടി ഹാജരായ മകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ചെലമേശ്വര്‍ കൈവിട്ടതോടെ പ്രശാന്ത് ഭൂഷന്‍ ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ ഉന്നയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അല്ലാതെ മറ്റൊരു ജസ്റ്റിസ് കേസ് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ ബുദ്ധിമുട്ട് നിങ്ങള്‍ക്കറിയുമോയെന്നും തന്റെ പ്രശ്‌നം നിങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ഇതിന് ചെലമേശ്വറിന്റെ മറുപടി.
ബെഞ്ചുകള്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് അപാകതയുണ്ടെന്ന് ആരോപിച്ച് ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, ആര്‍.ഗോഗോയ് എന്നിവര്‍ ജനുവരി 12ന് പരസ്യമയി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Justice Chelameswar refuses to hear petition on CJI role, alleges ‘tirade’, New Delhi, News, Trending, Supreme Court of India, Justice, Case, Law, National.

Powered by Info News For You

Comments
Post a Comment