കാലം കറങ്ങിത്തിരിഞ്ഞ് മുല്ലപ്പള്ളിയിലേക്ക്; ഒടുവില്‍ കെപിസിസി പ്രസിഡന്റാകാന്‍ മുന്‍നിര പരിഗണന
തിരുവനന്തപുരം: (www.kvartha.com 24.04.2018) കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കാലം കറങ്ങിത്തിരിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ എത്തുകയാണോ. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ, പ്രത്യേകിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് നടപ്പാക്കുകയാണെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കപ്പെടും എന്നാണ് സൂചന.
ഗ്രൂപ്പുകള്‍ക്ക് അതീതനും സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രമുള്ള നേതാവുമായ മുല്ലപ്പള്ളി ഏഴ് വട്ടം ലോക്‌സഭാംഗവും രാജീവ് ഗാന്ധി മന്ത്രിസഭയിലും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ യുപിഎ ഗവണ്‍മെന്റുകളിലും മന്ത്രിയുമായിട്ടുണ്ട്. രാജീവ് ഗാന്ധിക്ക് പ്രിയപ്പെട്ട നേതാക്കളിലൊരാളായിരുന്നു. ആ അടുപ്പം സോണിയ ഗാന്ധിയുമായും പിന്നീട് രാഹുല്‍ ഗാന്ധിയുമായും നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി നടത്തിയ പ്രവര്‍ത്തനങ്ങളേക്കുറിച്ചും നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും നല്ല അഭിപ്രായം മാത്രം. എഐസിസിയുടെയും പിസിസികളിലെയും തെരഞ്ഞെടുപ്പ് വിവാദരഹിതമായി നടത്തുന്നതില്‍ മുല്ലപ്പള്ളിയുടെ കാര്യശേഷിയും ഗ്രൂപ്പ് പക്ഷപാതമില്ലാത്ത നിലപാടും വലിയ പങ്കുവഹിച്ചു.
വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍ എന്നിവരും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എം എം ഹസന്റെ പിന്‍ഗാമിയാകുന്നവരുടെ പട്ടികയിലുണ്ട് എന്നാണ് പ്രചരണം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സറിഞ്ഞ് കേരളത്തിലെ പ്രമുഖ നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയെയാണ് പിന്തുണയ്ക്കുന്നത്.
എ കെ ആന്റണിയുടെ പിന്തുണയും ഇക്കാര്യത്തില്‍ മുല്ലപ്പള്ളിക്കുണ്ട്. മുമ്പ് പലപ്പോഴും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേള്‍ക്കുകയും പിന്നീട് ഗ്രൂപ്പില്‍ത്തട്ടി അവസരം നഷ്ടപ്പെടുകയും ചെയ്ത നേതാവാണ് മുല്ലപ്പള്ളി.
എം എം ഹസനെ യുഡിഎഫ് കണ്‍വീനറാക്കും എന്ന സൂചന ശക്തമാണ്. ഇപ്പോഴത്തെ കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തിലാണ്. ജൂണില്‍ കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. അതിലേക്ക് ഹസനെ പരിഗണിക്കുന്നതായുമുണ്ട് സൂചന. എന്നാല്‍ മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ രാജ്യസഭാംഗമാകണം എന്ന താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് പ്രചാരണമുണ്ട്.

Keywords: At last, Mullappally bags KPCC President post?, Thiruvananthapuram, News, Mullappalli Ramachandran, Politics, Trending, KPCC, Kerala.
Powered by Info News For You

Comments
Post a Comment