ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.04.2018) ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു. ചെമ്മട്ടംവയല്‍ കല്യാണ്‍ റോഡിലെ പ്രഭാകരന്‍ പിള്ള (72)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ കല്യാണ്‍ റോഡിലാണ് അപകടമുണ്ടായത്. പ്രഭാകരന്‍ പിള്ള ഓടിച്ചുപോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെ വരികയായിരുന്ന ജീപ്പിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. പ്രഭാകര പിള്ളയുടെ അപകടമരണവുമായി ബന്ധപ്പെട്ട് ജീപ്പ് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.


Keywords: Kasaragod, Kerala, news, Kanhangad, Driver, Auto Driver, died, Accidental-Death, Jeep,  Auto Driver died in accident   < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?