സൗദി അറേബ്യയില്‍ ശക്തമായ ഇടിക്കും മഴയ്ക്കും സാധ്യത, പൊടിക്കാറ്റ് നേരിടാന്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

റിയാദ്: (www.kvartha.com 06.04.2018) സൗദി അറേബ്യയില്‍ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരാഴ്ചയോളമായി തുടരുന്ന പൊടിക്കാറ്റിന് ശേഷമാണ് സൗദിയുടെ വിവിധ പ്രവിശ്യകളിലായി കാറ്റും മഴയും ഉണ്ടായത്. കൂടാതെ ഒരാഴ്ചയായി മഞ്ഞും മഴയുമുണ്ട്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ശക്തമായ കാറ്റും മഴയും. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച രാത്രി വിവിധ പ്രവിശ്യകളില്‍ മഴ പെയ്തു. കൂടാതെ കനത്ത പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ചുമക്കും ഇടയാക്കുന്നതാണ് നിലവിലെ സൗദിയിലെ കാലാവസ്ഥ. പൊടിക്കാറ്റ് നേരിടാന്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

Heavy Thunder and Rain in Saudi Arabia, Riyadh, News, Rain, Saudi Arabia, Gulf, World

മഴയും മഞ്ഞ് വീഴ്ചയും ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy Thunder and Rain in Saudi Arabia, Riyadh, News, Rain, Saudi Arabia, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?