മാധ്യമ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാനായില്ല, പ്രതി ഗോവയിലേക്ക് കടന്നതായി സംശയം
നീലേശ്വരം: (www.kasargodvartha.com 05.04.2018) മലബാര്‍ വാര്‍ത്താ സബ്എഡിറ്റര്‍ സേതു ബങ്കളത്തെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പുതുക്കൈയിലെ മിഥുന്‍ ഗോവയിലേക്ക് കടന്നതായി സൂചന. മിഥുന്‍ ഇതിനു മുമ്പും പല അക്രമണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ചൂതാട്ട കേസില്‍ പോലീസ് തിരയുന്ന സയനബാബുവിന്റെ സ്വാധീനത്തില്‍ കേസുകളില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതുക്കൈയിലെ വാദ്യകലാകാരനായ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ച് മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിന് നേതൃത്വം കൊടുത്തത് മിഥുനായിരുന്നുവെന്നാണ് ആക്ഷേപം. ഇതിനു ശേഷം കൊട്രച്ചാലില്‍ സയനബാബുവിന്റെ വീട്ടിന് സമീപത്ത് കൊള്ളപലിശക്ക് പണം കടം വാങ്ങിയ സ്ത്രീയുടെ വീട് അക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തത് മിഥുന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ രണ്ട് സംഭവങ്ങളിലും പോലീസിനെ സ്വാധീനിച്ച് കേസില്‍ നിന്നും ഒഴിവാകുകയായിരുന്നു. മിഥുനെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നിര്‍ദേശപ്രകാരം നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്‍ എസ്‌ഐമാരായ മെല്‍വിന്‍ ജോസ്, രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയതായാണ് വിവരം. ബുധനാഴ്ച ഉച്ചക്ക് മിഥുനും സംഘവും നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന് സമീപം ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നമ്പ്യാര്‍ക്കാല്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. മിഥുന്റെ വീട്ടിലും കേബിള്‍ ടി വി ഓഫീസുകളിലും മിഥുന്‍ എത്താന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലും രാത്രി ഏറെ വൈകിയും പോലീസ് റെയ്ഡ് നടത്തിയിരുന്നു.
സേതുബങ്കളത്തിനെ അക്രമിച്ചതിനെ വിവിധ രാഷ്ട്രീയസാമൂഹ്യ നേതാക്കള്‍ പ്രതിഷേധിച്ചു. ചൂതാട്ട മാഫിയക്കെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ചത് കാടത്തമാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. കെ ബാലഗോപാലന്‍ മാസ്റ്റര്‍, തോമസ് പറമ്പകത്ത്, കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍, പി വി മൊയ്തീന്‍കുഞ്ഞി, ഭാസ്‌ക്കരന്‍ ചാത്തമത്ത്, ദിനേശന്‍ പെരിയങ്ങാനം, വിജയന്‍ മണിയറ, എം കെ ബേബി, ജിജി കുന്നപ്പള്ളി, മാത്യു പനത്തടി, നിയാസ് ഹൊസ്ദുര്‍ഗ് എന്നിവര്‍ സംസാരിച്ചു.
Related News:
ബ്ലേഡ് - ഒറ്റ നമ്പര്‍ ചൂതാട്ട മാഫിയക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യത്തില്‍ മാധ്യമപ്രവര്‍ത്തകനെ വാള്‍ കൊണ്ട് വെട്ടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Kerala, News, Murder-attempt, Police, Murder attempt; accused escaped to Goa.
< !- START disable copy paste -->എന്നാല്‍ രണ്ട് സംഭവങ്ങളിലും പോലീസിനെ സ്വാധീനിച്ച് കേസില്‍ നിന്നും ഒഴിവാകുകയായിരുന്നു. മിഥുനെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നിര്‍ദേശപ്രകാരം നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്‍ എസ്‌ഐമാരായ മെല്‍വിന്‍ ജോസ്, രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയതായാണ് വിവരം. ബുധനാഴ്ച ഉച്ചക്ക് മിഥുനും സംഘവും നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന് സമീപം ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നമ്പ്യാര്‍ക്കാല്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. മിഥുന്റെ വീട്ടിലും കേബിള്‍ ടി വി ഓഫീസുകളിലും മിഥുന്‍ എത്താന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലും രാത്രി ഏറെ വൈകിയും പോലീസ് റെയ്ഡ് നടത്തിയിരുന്നു.
സേതുബങ്കളത്തിനെ അക്രമിച്ചതിനെ വിവിധ രാഷ്ട്രീയസാമൂഹ്യ നേതാക്കള്‍ പ്രതിഷേധിച്ചു. ചൂതാട്ട മാഫിയക്കെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ചത് കാടത്തമാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. കെ ബാലഗോപാലന്‍ മാസ്റ്റര്‍, തോമസ് പറമ്പകത്ത്, കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍, പി വി മൊയ്തീന്‍കുഞ്ഞി, ഭാസ്‌ക്കരന്‍ ചാത്തമത്ത്, ദിനേശന്‍ പെരിയങ്ങാനം, വിജയന്‍ മണിയറ, എം കെ ബേബി, ജിജി കുന്നപ്പള്ളി, മാത്യു പനത്തടി, നിയാസ് ഹൊസ്ദുര്‍ഗ് എന്നിവര്‍ സംസാരിച്ചു.
Related News:
ബ്ലേഡ് - ഒറ്റ നമ്പര്‍ ചൂതാട്ട മാഫിയക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യത്തില്‍ മാധ്യമപ്രവര്‍ത്തകനെ വാള്‍ കൊണ്ട് വെട്ടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Kerala, News, Murder-attempt, Police, Murder attempt; accused escaped to Goa.
Powered by Info News For You

Comments
Post a Comment