തളിപറമ്പില്‍ തുണിക്കടയില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം

തളിപ്പറമ്പ്:(www.kvartha.com 19/04/2018) നഗരമധ്യത്തിലെ തുണിക്കടയില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. മെയിന്‍ റോഡിലെ ന്യൂ ക്ലോത്ത് സ്റ്റോര്‍ എന്ന തുണിക്കടയുടെ മൂന്നാം നിലയില്‍ രാവിലെ എട്ടോടെയായിരുന്നു തീപിടുത്തം. അടുത്ത കടയിലെ ജീവനക്കാരനാണ് മുകള്‍ നിലയില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീയണച്ചുവെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിക്കുകയും വെള്ളത്തില്‍ കുതിര്‍ന്ന് നശിക്കുകയും ചെയ്തു.

മൂന്നാം നിലയിലെ ഫാനില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്ന് അഗ്‌നിശമന സേനാ കേന്ദ്രങ്ങള്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് ജന. സെക്രട്ടറി വി.താജുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ന്യൂ ക്ലോത്ത് സ്റ്റോര്‍സ്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.

News, Kannur, Kerala, Fire, Police, Fire force, Massive fire broke out in Thaliparambu textile shop, loss of lakhs

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Fire, Police, Fire force, Massive fire broke out in Thaliparambu textile shop, loss of lakhs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?