ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് മലയാളത്തിലും

കൊച്ചി: (www.kvartha.com 24.04.2018) ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ചൊവ്വാഴ്ച ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ഇത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്.

UTS Counter railway ticket in Malayalam, Kochi, News, Technology, Indian Railway, Ticket, Malayalam, Kerala

ട്രയിലിനുശേഷം മറ്റു സ്‌റ്റേഷനുകളിലേക്കു ഈ സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ തയാറെടുക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ വശമില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മലയാളത്തിനൊപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും ദക്ഷിണ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.

Keywords: UTS Counter railway ticket in Malayalam, Kochi, News, Technology, Indian Railway, Ticket, Malayalam, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?