ചെങ്കളയില്‍ നിന്ന് ലോകത്തോളം വളര്‍ന്ന അബ്ദുല്‍ ഖാദര്‍



മുപ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നി്ശ്ചയദാര്‍ഢ്യവുമായി ചെങ്കള എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്നും സൗദിയുടെ സ്വപ്നഭൂമിയിലേക്ക് വിമാനം കയറിയ അബ്ദുല്‍ ഖാദര്‍ ഇന്ന് എത്തിനില്‍ക്കുന്നത് ഗള്‍ഫ് രാജ്യത്തിലാകെ പടന്നു കിടക്കുന്ന വ്യാപാര ശൃംഖലയുടെ അമരത്താണ്. ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ ബിസിനസിന്റെ ലോകത്ത് മാത്രമായി ഒതുങ്ങി പോകുന്നവര്‍ക്കിടയില്‍ ജീവകാരുണ്യ സാമൂഹ്യ മേഖലകളില്‍ സജീവമായ അബ്ദുല്‍ ഖാദര്‍ ചെങ്കള വേറിട്ട മുഖമാണ്. ഏതൊരു പ്രവാസിയെയും പോലെ സാധാരണ തൊഴിലാളിയായിട്ടായിരുന്നു ജീവിതാരംഭം. അവിടെ നിന്നും സ്വന്തമായ ബിസിനസ് എന്ന അടങ്ങാത്ത ആഗ്രഹവുമായി മുന്നോട്ട് പോയി. ഒടുവില്‍ അത് സാധ്യമാകുക തന്നെ ചെയ്തു. ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റ്, പഴം പച്ചക്കറി, കാറ്ററിംഗ് തുടങ്ങിയ മേഖലകളിലായി അത് പടര്‍ന്ന് കിടക്കുന്നു. പക്ഷെ, അപ്പോഴും ഖാദര്‍ ചെങ്കളക്ക് താല്‍പര്യം സാമൂഹിക സേവനത്തിലായിരുന്നു.  ഗള്‍ഫിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കെഎംസിസിയില്‍ സജീവമായ ഖാദര്‍ ചെങ്കള ഇന്ന് സംഘടനയുടെ കിഴക്കന്‍ മേഖലയുടെ പ്രസിഡണ്ടാണ്. അദ്ദേഹം നേതൃത്വം ഏറ്റെടുത്ത ശേഷം ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്.


 ഇതിന് പുറമെ ആറു വര്‍ഷമായി സൗദി ചന്ദ്രികയുടെ ഡയറക്ടറും കൂടിയാണ്. ഗള്‍ഫ് ജീവിതത്തിനിടയിലും നാട്ടിലെ സാധാരണക്കാരോടൊപ്പം അവരിലൊരാളായി ജീവിക്കുന്ന ഖാദര്‍ ചെങ്കള വിനയത്തിന്റെ പര്യായം കൂടിയാണ്.  സാധാരണക്കാരായ പ്രവാസികളുടെ മിടിപ്പുകളും തുടിപ്പുകളും തിരിച്ചറിയുന്നു എന്നതാണ് ഖാദര്‍ ചെങ്കളയുെ പ്രത്യേകത. അത് കൊണ്ട് തന്നെ മേല്‍തട്ടില്‍ ഒതുങ്ങുന്ന സംഘടനയെ ജനകീയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?