ശിവലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 04.04.2018) ശിവലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനടുത്ത് തിരുമൂര്‍ത്തി ഗുഹയിലെ ശിവലിംഗത്തില്‍ കാല്‍ വച്ച് ചിത്രം പകര്‍ത്തിയ തമിഴ്‌നാട് സ്വദേശി സദ്ദാം ഹുസൈന്‍ എന്ന ആളെയാണ് മാമല്ലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ചെരുപ്പുമിട്ട് ശിവലിംഗത്തിനു മുകളില്‍ കാല്‍ വച്ചു നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മുന്നണി ഇയാള്‍ക്കെതിരെ മാമല്ലപുരം സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
യുനസ്‌കോ അംഗീകരിച്ച പൈതൃക ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ട ഇവിടെ ദിനംപ്രതി നിരവധി ഭക്തരാണ് എത്തുന്നത്. ചിത്രം വൈറലായതോടെ നിരവധിയാളുകള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഞായറാഴ്ച പ്രതി കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ചെങ്കല്‍പേട്ട് സബ് ജയിലിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം ചിത്രത്തില്‍ നില്‍ക്കുന്ന വ്യക്തിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One Arrested For Defiling Shivalingam At A Historic Pallava Temple At Mahabalipuram, chennai, News, Social Network, Controversy, Police, Arrest, Complaint, Religion, Probe, Court, Remanded, National.

Powered by Info News For You

Comments
Post a Comment