കസ്റ്റഡിമരണങ്ങളില്‍ ശക്തമായ നടപടി; കുറ്റവാളികള്‍ ആരായാലും രക്ഷപെടാന്‍ അനുവദിക്കില്ല, മുഖ്യമന്ത്രി
കാസര്‍കോട്: (www.kvartha.com 12.04.2018) കസ്റ്റഡിമരണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ ആരായാലും രക്ഷപെടാന്‍ അനുവദിക്കില്ല. ഇത്തരം കേസുകളില്‍ ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും, കസ്റ്റഡി മരണ കേസുകളില്‍ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു നടപടി പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കസ്റ്റഡിയില്‍ എടുക്കുന്നവര്‍ മരണപ്പെടാന്‍ പാടില്ല. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ തുടര്‍പ്രകൃയകളുടെ ഭാഗമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കാസര്‍കോട് പറഞ്ഞു.

Keywords: CM blamed for custodial deaths, Kasaragod, News, Politics, Chief Minister, Custody, Police, Criticism, Protection, Kerala.
Powered by Info News For You

Comments
Post a Comment