പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയ്ക്ക് വേണ്ടി ഹാജരായാല്‍ അഡ്വ. ആളൂരിനേയും മാനേജരേയും വധിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ആളൂരിന് സുരക്ഷ ഒരുക്കാന്‍ മുംബൈയിലെ സെക്യൂരിറ്റി കമ്പനി

തലശ്ശേരി : (www.kvartha.com 28.04.2018) പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്ക്ക് വേണ്ടി ഹാജരായാല്‍ അഡ്വ. ആളൂരിനേയും അദ്ദേഹത്തിന്റെ മാനേജരേയും വധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതോടെ ആളൂരിന് ശക്തമായ സുരക്ഷ ഒരുക്കാന്‍ മുംബൈയിലെ സെക്യൂരിറ്റി കമ്പനിയെ ചുമതലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.

പിണറായി കൂട്ടക്കൊല കേസില്‍ തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നുരണ്ടു പേര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സൗമ്യക്കുവേണ്ടി അഡ്വ. ആളൂര്‍ എത്തുമെന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേതുടര്‍ന്നാണ് അഡ്വ. ആളൂരും അദ്ദേഹത്തിന്റെ മാനേജര്‍ ജോണിയും അക്രമിക്കപ്പെടാനോ വധിക്കപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

Murder threat against Adv. Aloor, Thalassery, News, Trending, Crime, Criminal Case, Murder case, Media, Report, Kerala

ഈ കേസുമായി ബന്ധപ്പെട്ടു തലശ്ശേരിയിലേക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഡ്വ. ആളൂരിനെ അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചു ദിവസം അദ്ദേഹം ഈ കേസിന്റെ ആവശ്യത്തിനായി പോകില്ലെന്ന് അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സൂചിപ്പിച്ചു. ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പ്രൈവറ്റ് സെക്യൂരിറ്റിയിലും പോലീസ് സംരക്ഷണയിലും ആകും ആളൂര്‍ കോടതിയില്‍ ഹാജരാകുക.

ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുംബൈ ആസ്ഥാനമായ ഒരു കമ്പനി ആളൂരിന്റെ സെക്യൂരിറ്റി ചുമതല ഏറ്റെടുത്തിരിക്കുന്നത്. മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസിലും വധഭീഷണി ഉണ്ടെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ കര്‍ശന സുരക്ഷയോടെ ഹാജരായ ആളൂര്‍ പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുകയും പ്രതിയെ പുറത്തിറക്കുകയും ചെയ്ത ചരിത്രവും ആളൂരിനു ണ്ട്.

സൗമ്യയെ രക്ഷപ്പെടുത്താന്‍ അഡ്വ. ആളൂരിനെ ഏല്‍പിക്കാന്‍ പ്രമുഖര്‍ തന്നെ രംഗത്തുവന്ന സംഭവം ചര്‍ച്ചാവിഷയമായിട്ടുണ്ട്. നേരത്തെ കൊല്ലത്ത് ഓടുന്ന ട്രെയിനില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ കേസില്‍ പ്രതി ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്ക് വേണ്ടിയും, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസാം സ്വദേശിയായ പ്രതി അമിര്‍ ഉല്‍ ഇസ്ലമിനും, നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വേണ്ടിയും, പിന്നെ ഏതാനും കുപ്രസിദ്ധ കഞ്ചാവ് കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂരായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Murder threat against Adv. Aloor, Thalassery, News, Trending, Crime, Criminal Case, Murder case, Media, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?