സ്വീകരിക്കുന്നത് എ.സി മുറി, അത്യാധുനിക ടോക്കണ്‍ സംവിധാനം; ഉപ്പളയില്‍ വൈദ്യുതി വകുപ്പിന് ഡിജിറ്റല്‍ ഓഫീസ്
ഉപ്പള: (www.kasargodvartha.com 23.04.2018) സ്വീകരിക്കുന്നത് എ.സി മുറി, അത്യാധുനിക ടോക്കണ്‍ സംവിധാനം. ഉപ്പളയില്‍ വൈദ്യുതി വകുപ്പിന് ഡിജിറ്റല്‍ ഓഫീസ്. കെ.എസ്.ഇ.ബി. ഉപ്പള സെക്ഷന് വേണ്ടിയാണ് ഉപ്പളയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ കെട്ടിടത്തില്‍ നല്ല ഇരിപ്പിടങ്ങളും, കുടിവെള്ളവും ബില്ലടക്കാന്‍ വരുന്ന പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

അസി. എഞ്ചിനീയര്‍ അബ്ദുല്‍ ഖാദറിന്റെ ഇടപെടല്‍ മൂലമാണ് ഇത്രയും സൗകര്യപ്രദമായ ഒരു ഓഫീസ് സമുച്ചയം ഉപ്പളയില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈദ്യുത വകുപ്പിന് കേരളത്തില്‍ തന്നെ ഇതുപോലെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് മറ്റൊരു ജില്ലയിലും ഇല്ല.
പുതിയ സംവിധാനങ്ങളും ഹൈടെക് മുറിയും വന്നതോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു കൊടുക്കാന്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Electricity, Ac Room, Electric office, digital, development, Digital office for Electricity in Uppala.
Powered by Info News For You




Comments
Post a Comment