പാമ്പാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം, അച്ഛന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: (www.kvartha.com 04.04.2018) സ്‌കൂള്‍ അധികൃതരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ ജീവനൊടുക്കാന്‍ കാരണമെന്ന പിതാവ് ഈപ്പന്‍ വര്‍ഗീസിന്റെ മൊഴിയില്‍ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ബിന്റോയുടെ സഹപാഠികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ മൊഴികൂടി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇപ്പോള്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ കേസ് ഏതെ വകുപ്പിലേക്ക് മാറ്റണമോ എന്നു തീരുമാനിക്കുകയുള്ളുവെന്ന് പള്ളിക്കത്തോട് എസ്‌ഐ പറഞ്ഞു.
സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണ് തന്റെ മകന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പിതാവ് ഈപ്പന്‍ വര്‍ഗീസ് ആവര്‍ത്തിച്ചു. രണ്ടാംടേമില്‍ രണ്ടുവിഷയത്തിനു തോറ്റിരുന്നു. ഇതിനാല്‍ പത്താംക്ലാസിലേക്ക് സ്ഥാനകയറ്റം നല്‍കാന്‍ കഴിയില്ലെന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിപോകാന്‍ സ്‌കൂള്‍ അധികൃതര്‍ നിദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മറ്റൊരു സ്‌കൂളില്‍ പ്രവേശനം തരപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനൊപ്പം പത്താംക്ലാസിലേക്കായി നല്‍കിയ പുസ്തകങ്ങള്‍ തിരികെ വാങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമം മൂലമാണ് ബിന്റോ ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പാമ്പാടി ക്രോസ്‌റോഡ്‌സ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി വാഴൂര്‍ 14ാം മൈല്‍ പൊടിപാറയില്‍ ഈപ്പന്‍ വര്‍ഗീസിന്റെ മകന്‍ ബിന്റോയെ (14) വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം 3.45നാണ് സംഭവം. പത്താംക്ലാസ് നൂറുശതമാനം വിജയത്തിനായി ചില വിഷയങ്ങളില്‍ മാര്‍ക്കുകുറഞ്ഞ ബിന്റോ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളോട് ടിസി വാങ്ങി പോകാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചതായും പറയപ്പെടുന്നു.
ബിന്റോയുടെ മരണത്തിന് ഇടയാക്കിയ കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്നാണ് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. ഈആവശ്യമുന്നയിച്ച് എസ്എഫ്‌ഐ കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസതകമായിരുന്നു. സ്‌കൂള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 200പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് റീത്തുവച്ചാണു പ്രതിഷേധിച്ചത്. എന്നാല്‍ ഈപ്പന്‍ വര്‍ഗീസിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Suicide, Student, Police, Case, Investigation, Top head line, Student suicide in Pambadi; police start investigation

Powered by Info News For You

Comments
Post a Comment