ബാഴ്‌സയെ കശാപ്പുചെയ്‌തെത്തുന്ന റോമയും സിറ്റിയെ കുരുതി കഴിച്ചെത്തുന്ന ലിവര്‍പൂളും നേര്‍ക്കുനേര്‍; ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ പൊടിപാറും പോരാട്ടം

ലിവര്‍പൂള്‍: (www.kvartha.com 24.04.2018) ചാമ്പ്യന്‍ലീഗിന്റെ ആദ്യപാദ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നു. ആന്‍ഫീല്‍ഡില്‍ നടക്കുന്ന തീപാറും പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ ഇറ്റാലിയന്‍ കരുത്തരായ എ എസ് റോമയെ നേരിടും.

മിന്നുന്ന ഫോമിലുള്ള മുഹമ്മദ് സലാഹ് ആണ് ലിവര്‍പൂളിന്റെ കുന്തമുന. ഇടതടവില്ലാതെ ഗര്‍ജ്ജിക്കുന്ന സലാഹിന്റെ ബൂട്ടിന് പൂട്ടിട്ടാല്‍ മാത്രമേ റോമയ്ക്ക് ജയത്തിലെത്താന്‍ സാധിക്കൂ. ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലുമായി 5-1 ന് തകര്‍ത്ത് തരിപ്പണമാക്കിയാണ് ലിവര്‍പൂളിന്റെ വരവ്.

World, News, Liverpool, Champions League, Football, A S Roma, Semi Final, Anfield, Mohammed Salah, UEFA Champions League; Liverpool Facing AS roma

അതേസമയം ബാഴ്‌സലോണയോട് ഏറ്റുമുട്ടി ആദ്യ പാദത്തില്‍ 4-1 ന്റെ തോല്‍വിയേറ്റുവാങ്ങിയ ശേഷം രണ്ടാം പാദത്തില്‍ 3-0 ന് ജയിച്ച് എവേ ഗോളിന്റെ പിന്‍ബലത്തോടെ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ പുത്തനേടുകള്‍ വിളക്കിച്ചേര്‍ത്തുകൊണ്ടാണ് റോമ സെമിഫൈനലിലേക്ക് പ്രവേശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Liverpool, Champions League, Football, A S Roma, Semi Final, Anfield, Mohammed Salah, UEFA Champions League; Liverpool Facing AS roma


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?