ദക്ഷിണ കേരള മുജാഹിദ് ബഹുജനസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കായംകുളം:(www.kvartha.com 07/04/2018) കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസ്സുദ്ദുഅവ) നേതൃത്വത്തില്‍ ഞായറാഴ്ച്ച കായംകുളത്ത് നടക്കുന്ന ദക്ഷിണകേരള മുജാഹിദ് ബഹുജനസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ആത്മീയ ചൂഷകര്‍ക്കെതിരെയും ആദര്‍ശ വിശുദ്ധി നവോഥാന മുന്നേറ്റം എന്ന പ്രമേയത്തിലാണ് ബഹുജന സമ്മേളനം നടത്തുന്നത്. സമ്മേളനത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച്ച കായംകുളം എം.എസ്.എം.കോളേജ് മൈതാനിയില്‍ രാവിലെ ഒന്‍പതിന് പ്രതിനിധിസമ്മേളനം നടക്കും. എം.അഹമ്മദ് കുട്ടി മദനി എടവണ്ണ ഉദ്ഘാടനം ചെയ്യും. വി.മുഹമ്മദ് സുല്ലമി അധ്യക്ഷനാകും.

വൈകിട്ട്ന് 3 ന് നടക്കുന്ന സമ്മേളനം കേരളാ-ജംഈയത്തുല്‍ ഉലമ പ്രസിഡണ്ട് സി.പി.ഉമര്‍ സുല്ലമി നിര്‍വ്വഹിക്കും. സ്വാഗതസംഘം രക്ഷാധികാരി വി.എച്.അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. അലിമദനി മൊറയൂര്‍, ഇബ്രാഹിം ബുസ്താനി, സല്‍മ അന്വാരിയ്യ, ജമീല ടീച്ചര്‍ എടവെണ്ണ എന്നിവര്‍ വിഷയങ്ങളവതരിപ്പിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന ബാല സമ്മേളനം എം.എസ്.എം. സംസ്ഥാന സെക്രട്ടറി സജ്ജാദ് ഫാറൂഖി ഉദ്ഘാടനം ചെയ്യും. എം.എസ്.എം.ജില്ല പ്രസിടണ്ട് തൌഫീക്ക് ഫാറൂഖി അദ്ധ്യക്ഷത വഹിക്കും, ജലീല്‍ പരപ്പനങ്ങാടി, പ്രൊഫ.ഹുമയൂണ്‍ കബീര്‍ ഫാറൂഖി, എന്നിവര്‍ കുട്ടികളുമായി സംവദിക്കും. അന്‍സ് അമാന്‍ കായംകുളം , റിയാസ് കായംകുളം, സജീവ് കരുനാഗപ്പള്ളി,അനീസ് ആലുവ,അനസ് കായംകുളം, അന്‍സാര്‍ വവ്വാക്കാവ് ആശംസകള്‍ നേരും.

News, Kerala, Religion, Press meet, Inauguration, MLA, College ground, Mujahid's meet; Preparation completed

വൈകിട്ട് 7.00മണിക്ക് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ കെ.എ.സുബൈര്‍ അധ്യക്ഷത വഹിക്കും. ഐ.എസ്.എം. വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.യു.പ്രതിഭാഹരി എം.എല്‍.എ. നിര്‍വഹിക്കും. എം.എസ്.എം.കോളേജ് ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ പി.എ.ഹിലാല്‍ ബാബു മുഖ്യാതിഥിയാകും.

ബഹുസ്വര സമൂഹത്തില്‍ സൗഹാര്‍ദ്ദവും ,സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുന്നതിന് ഇതര മതസ്ഥരുമായി കൂട്ടായ പ്രവര്‍ത്തനങ്ങളെകുറിച്ചും സമ്മേളനം ചര്‍ച്ചചെയ്യുമെന്നും. മുസ്ലിം സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റത്തിന് ശക്തിപകരുന്നതിനും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ഇസ്ലാമിക മൂല്യങ്ങള്‍കെതിരിലുള്ള ദുഷ്പ്രചരണങ്ങളെ ചെറുക്കുന്നതിനുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Religion, Press meet, Inauguration, MLA, College ground, Mujahid's meet; Preparation completed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?