മുന്‍ഗാമികളുടെ വഴി പിന്തുടര്‍ന്ന് പിണറായി ആ 'തെറ്റ് തിരുത്തുമോ'? ഉടനറിയാം
തിരുവനന്തപുരം:(www.kvartha.com 16/04/2018) മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ഗാമികളെപ്പോലെ എല്ലാ ആഴ്ചയും മാധ്യമങ്ങളെ കാണുന്ന ശീലം തുടങ്ങുമോ? തുടങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമറിയാം. പിണറായി സര്‍ക്കാരിനു രണ്ട് വര്‍ഷം തികയുന്നതിന്റെ ഭാഗമായുള്ള പ്രഖ്യാപനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഈ നയംമാറ്റവും ഉണ്ടായേക്കും. മാധ്യമങ്ങളെ പതിവായി കാണുമോ ഇല്ലയോ എന്നത് ഒരു മുഖ്യമന്ത്രിയുടെ നയപരമായ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറുന്നത് ഇതാദ്യമാണ്.
എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് കാലങ്ങളായി കേരളത്തില്‍ എല്ലാ മുഖ്യമന്ത്രിമാരും തുടര്‍ന്നുവന്ന രീതിയാണ്. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അത് വേണ്ടെന്നുവച്ചു. താന്‍ പിആര്‍ഒ അല്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പത്രക്കുറിപ്പായി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നുമാണ് നിയമസഭയില്‍ ഇതേക്കുറിച്ച് ചോദ്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭാ തീരുമാനങ്ങള്‍ മാത്രമല്ല രാഷ്ട്രീയ വിഷയങ്ങളും മുഖ്യമന്ത്രിയോടു ചോദിക്കാനും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്ന അവസരമാണ് പിണറായി ഇതോടെ അവസാനിപ്പിച്ചത്. പകരം അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റുകളിലൂടെയോ പൊതുസമ്മേളനത്തിലോ രാഷ്ട്രീയമുള്‍പ്പെടെ പറയുന്ന സ്ഥിതിയുമുണ്ടായി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ടാണ് പിണറായി ഒടുവില്‍ മാധ്യമങ്ങളെ കണ്ടത്.
ഈ രീതി മാറ്റണമെന്നും മാധ്യമങ്ങളും മുഖ്യമന്ത്രിയും തമ്മില്‍ പ്രതിവാര കൂടിക്കഴ്ചയുണ്ടായാല്‍ സര്‍ക്കാരിനെതിരായ മാധ്യമ ആക്രമണങ്ങള്‍ കുറയും എന്ന അഭിപ്രായം സര്‍ക്കാരിലും പാര്‍ട്ടിയിലും ഉയര്‍ന്ന സാഹചര്യത്തിലാണ് രണ്ടാം വാര്‍ഷികത്തില്‍ 'തെറ്റ് തിരുത്താന്‍' ആലോചിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ മതി എന്ന് അഭിപ്രായമുള്ളവരും മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി നേതൃത്വത്തിലുമുണ്ട്. അന്തിമ തീരുമാനം പിണറായി വിജയന്റേതുതന്നെ ആയിരിക്കും. സംസ്ഥാനത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും മാധ്യമങ്ങളുമായി മുഖ്യമന്ത്രി ഉള്ളുതുറന്ന് സംസാരിക്കുന്ന സമീപനം ഉണ്ടാകാത്തതില്‍ മാധ്യമങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്ര-ദൃശ്യ മാധ്യമ മേധാവികളുടെ യോഗം വിളിക്കാനും ഈ പ്രതിഷേധം അവസാനിപ്പിക്കാനും മുഖ്യമന്ത്രി മുന്‍കൈയെടുക്കും. മെയ് ആദ്യവാരമായിരിക്കും ഈ യോഗം. മെയ് 18 മുതലാണ് രണ്ടാം വാര്‍ഷിക പരിപാടികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Chief Minister, CM Pinarayi to start weekly conversation with media

Powered by Info News For You

Comments
Post a Comment