ചെങ്ങന്നൂര്‍ തീയതിക്കു പിന്നാലെ മാണിയെ തോണ്ടി കാനം; വേണ്ടായിരുന്നുവെന്ന് പറയുന്നതാരൊക്കെ

തിരുവനന്തപുരം: (www.kvartha.com 28.04.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ 'മാണി വിരുദ്ധ' പരാമര്‍ശത്തില്‍ നീരസം. ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ കാനം നിശ്ശബ്ദത പാലിക്കുമായിരുന്നു എന്നാണ് സിപിഎം നേതൃത്വത്തിന്റെ പൊതുവികാരം.

എന്നാല്‍ ഈ പ്രശ്‌നത്തില്‍ പരസ്യപ്രതികരണം നടത്തിയ യുഡിഎഫിനും ബിജെപിക്കും വടി കൊടുക്കാന്‍ സിപിഎം തയ്യാറല്ല. ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ട എന്നായിരുന്നു കാനം പറഞ്ഞത്.

Chengannoor: CPI secretaries commend criticized, Thiruvananthapuram, News, Politics, Trending, Kerala Congress (m), CPI, Criticism, By-election, Kerala

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം വാര്‍ഷികാഘോഷം സമാപിക്കുന്നതിന്റെ പിറ്റേ ദിവസമായ മെയ് 31നും. സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ഫലം കണക്കാക്കപ്പെടുകയും ചെയ്യും.

ഈ സര്‍ക്കാര്‍ വന്ന ശേഷം മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പു നടന്നെങ്കിലും അത് യുഡിഎഫിന്, പ്രത്യേകിച്ചും മുസ്ലിം ലീഗിന് വന്‍ സ്വാധീനമുള്ള മണ്ഡലമായതുകൊണ്ട് എല്‍ഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ലീഗിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു.

ചെങ്ങന്നൂരിലെ സ്ഥിതി അതല്ല. അത് ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റാണ്. ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത് സിപിഎം നേതാവും എംഎല്‍എയുമായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ വിയോഗമാണ്. ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെ അവിടെ എല്‍ഡിഎഫിന് ജയിച്ചേ പറ്റുകയുള്ളു. സ്ഥാനാര്‍ത്ഥിയാകട്ടെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച പിന്നാലെ കാനം മാണിയെ പ്രകോപിപ്പിച്ചത്. അത് ഒഴിവാക്കേണ്ടതായിരുന്നു എന്ന വികാരം സിപിഐ നേതൃത്വത്തില്‍ത്തന്നെ ഉണ്ട് എന്നാണ് സൂചന. മാണിക്കും സിപിഎമ്മിനും പുറമേ എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ക്കും കാനത്തിന്റെ പരസ്യ പരാമര്‍ശത്തോടു യോജിപ്പില്ല.

കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫില്‍ എത്തുന്നത് തടയാന്‍ പരസ്യ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് മാണിക്കെതിരായ കാനത്തിന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chengannoor: CPI secretaries commend criticized, Thiruvananthapuram, News, Politics, Trending, Kerala Congress (m), CPI, Criticism, By-election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?